ഡോ. ജമാല്‍ ബദവി

Jun 08 - 2012
Quick Info

ജനനം : ഈജിപ്ത്
പ്രചോദനം : ഹസനുല്‍ ബന്ന
വെബ്‌സൈറ്റ് : www.jamalbadawi.org
താല്‍പര്യമേഖല : ക്രിസ്റ്റ്യാനിറ്റി ആന്റ് ഇസ്‌ലാം

Best Known for

അമേരിക്കയിലെ ഇസ്‌ലാമിക ചിന്തകന്‍, പ്രഭാഷകന്‍. കാനഡയിലെ ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍

ഈജിപ്തില്‍ ജനിച്ച ജമാല്‍ ബദവി കൈറോയിലെ ഐന്‍ ശംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിദ്യാഭ്യാസം നേടി. 1960-ല്‍ അമേരിക്കയിലെത്തിയ ബദവി ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡമിനിസ്‌ട്രേഷന്‍ വകുപ്പില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1970 മുതല്‍ ഹാലിഫാക്‌സ് എന്ന പ്രദേശത്തെ മുസ്‌ലിം കമ്മ്യൂണിറ്റിയുടെ നേതൃത്വമേറ്റെടുത്തു പ്രവര്‍ത്തിച്ചു. ഈ പ്രദേശത്തെ തന്നെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും ജോലി ചെയ്തു. ഇസ്‌ലാമിനെ പറ്റി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കനേഡിയന്‍ ടി.വി. പ്രോഗ്രാമുകളിലൂടെ ലോകത്ത് മുഴുവന്‍ ശ്രദ്ധിക്കാവുന്ന രീതിയില്‍ ഇസ്‌ലാമിക പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണങ്ങളും സെമിനാറുകളും മതാന്തര സംവാദങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. 

ഇസ്‌ലാമും ക്രൈസ്തവതയും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വടക്കെ അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയ ബദവി മുസ്‌ലിം സംവാദത്തില്‍ അഗ്രഗണ്യനാണ്. വ്യത്യസ്ത ഇസ്‌ലാമിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. Canadian Council on American-Islamic Relations, Fiqh Council of North America(FCNA), Muslim American Society(MAS), European Council for Fatwa and Research(ECFR), Islamic Society of North America (ISNA) എന്നിവയുമായെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ജമാല്‍ ബദവി ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ ഫൗണ്ടേഷന്റെ സ്ഥാപകനും ചെയര്‍മാനാമാണ്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഒരു എന്‍.ജി.ഒ ആണിത്.

Books and pamphlet:
1,000 Questions on IslamIslamic Book Services, Selected PrayersOscar Publications, Gender Equity in Islam: Basic PrinciplesAmerican Trust Publications, 1995; Leadership: An Islamic Perspective
Pamphlets: Muhammad in the Bible, Status of Women in IslamSmall pamphlet, Muslim Woman's Dress According to the Qur'an and the Sunnah and Islamic Ethics, Polygamy in Islamic LawSmall pamphlet, Islam: A Brief LookSmall pamphlet