Current Date

Search
Close this search box.
Search
Close this search box.

800ഓളം ഇറാഖീ അഭയാര്‍ഥികള്‍ സിറിയയില്‍ നിന്ന് മടങ്ങി

ബഗ്ദാദ്: വടക്കുകിഴക്കന്‍ സിറിയയില്‍ കുടുങ്ങിയ 800ഓളം ഇറാഖീ അഭയാര്‍ഥികള്‍ ഈ ആഴ്ചയുടെ തുടക്കം നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന നൂറുകണക്കിന് പൗരന്മാര്‍ യുദ്ധ ഭൂമിയായ സിറിയയില്‍ നിന്ന് ഉടന്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. യഅ്‌റുബിയ അതിര്‍ത്തി വഴി ബസില്‍ ആദ്യ ഇറാഖീ അഭയാര്‍ഥി സംഘം സിറിയ വിട്ടതായി എസ്.ഒ.എച്ച്.ആര്‍ (Syrian Observatory for Human Rights) റിപ്പോര്‍ട്ട് ചെയ്തു.

800 കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നതിന് ഇറാഖ് ഭരണകൂടം സമ്മതിക്കുകയും, ഈ വരുന്ന വ്യാഴാഴ്ച അതിന് സൗകര്യമൊരുക്കുകയും ചെയ്തതായി സിറിയന്‍ കുര്‍ദിഷ് ഉദ്യഗസ്ഥര്‍ വെളിപ്പെടുത്തിയതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2019ല്‍ ദാഇശിന്റെ സൈനികമായ പരാജയത്തെ തുടര്‍ന്ന് വിഭാഗത്തിലെ ശേഷിക്കുന്ന പോരാളികളെ പിടികൂടുകയും, വടക്കുകിഴക്കന്‍ സിറയിലെ ജയിലില്‍ തടവിലാക്കുകയും ചെയ്തിരുന്നു. അതേസമയം, കുര്‍ദിഷ് മിലിഷ്യകളുടെ നിയന്ത്രത്തിലുള്ള പ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് അവരുടെ കുട്ടികളെയും കുടുംബങ്ങളെയും പാര്‍പ്പിച്ചിരിക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles