ടി. ആരിഫലി

Jun 14 - 2012
Quick Info

ജനനം : 1961 ജൂണ്‍ 1
സ്ഥലം : മുണ്ടുമുഴി, മലപ്പുറം
സംഘടന : ജമാഅത്തെ ഇസ്‌ലാമി
ഭാരവാഹിത്വം : അഖിലേന്ത്യാ ഉപാധ്യക്ഷന്‍

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍. ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍

1961 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ വാഴക്കാട് മുണ്ടുമുഴിയില്‍ ജനനം. പിതാവ് ടി.സി അലവി. മാതാവ് ഫാത്വിമ. ഭാര്യ കെ. മര്‍യം ജമീല. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ 2015-19 കാലയളവിലേക്കുള്ള അഖിലേന്ത്യാ ഉപാധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ടു. 2005 മുതല്‍ 2015 വരെ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകത്തിന്റെ അധ്യക്ഷ്യനായി നിലകൊണ്ടു. എസ്.ഐ.ഒ. കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗവ.ഹൈസ്‌കൂള്‍ വാഴക്കാട്, ദാറുല്‍ ഉലൂം വാഴക്കാട്, ഇലാഹിയ കോളേജ് തിരൂര്‍ക്കാട്, കിംഗ് സൗദ് യൂണിവേഴ്‌സിറ്റി റിയാദ്, എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അബുല്‍ ജലാല്‍ മൗലവി, ശരീഫ് മൗലവി, ഡോ.അബ്ദുല്ലാ അസ്ഹരി, വാഴക്കാട് ആലി മമുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരാണ്. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം അറബിക് കോളേജിലും മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് (1987-89, 1991-93), എസ്. ഐ. ഒ കേന്ദ്ര സമിതിയംഗം, എസ്. ഐ. ഒ ജമാഅത്ത് കോഴിക്കോട് ജില്ലാ നാസിം, ജമാഅത്ത് മേഖലാ നാസിം, ജമാഅത്ത് കേരള ശൂറ അംഗം, ജമാഅത്ത് കേരള അസി. അമീര്‍, സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍, കോഴിക്കോട് സ്‌ററുഡന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ സ്വാധീനശക്തികളായ പ്രമുഖരെ കണ്ടെത്തുവാനുള്ള ഇന്ത്യാടുഡെ സര്‍വ്വേ 2007-ല്‍ മികച്ച സംഘാടകനായി തെരഞ്ഞെടുക്കുകയുണ്ടായി.