ഇ. അബൂബക്കര്‍

Jun 15 - 2012
Quick Info

ജനനം : 1952 മെയ് 31
സ്ഥലം : കരുവമ്പൊയില്‍

Best Known for

SDPI മുന്‍ ദേശീയ പ്രസിഡന്റ്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കരുവമ്പൊയില്‍ പ്രദേശത്ത് ഇരുപ്പുങ്ങല്‍ ഹസ്സന്റെയും കെ.പി ഉമ്മയ്യയുടെയും മകനായി ജനിച്ചു. തറവട്ടത്ത് മാളിയേക്കല്‍ ആമിനയാണ് ഭാര്യ. കരുവമ്പൊയില്‍ ജി.യു.പി സ്‌കൂള്‍, കൊടുവള്ളി ഹൈസ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ്, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. എലത്തൂര്‍ സി.എം.സി ഹൈസ്‌കൂളില്‍ ഭാഷാ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1973-74 കാലയളവില്‍ ഐഡിയല്‍ സ്റ്റുഡന്റ് ലീഗിന്റെ ഓഫീസ് സെക്രട്ടറിയായും 1982ല്‍ സറ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ അഖിലേന്ത്യ മില്ലി കൗണ്‍സില്‍ സെക്രട്ടറിയാണ്. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്ഥാപക അംഗം, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  റിഹാബ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, തേജസ് ദിനപത്രത്തിന്റെ മുന്‍ ചെയര്‍മാന്‍, എസ്.ഡി.പി.ഐ മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധനാണ്. നിലവില്‍ എസ്.ഡി.പി.ഐ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗമാണ്.