എസ്. കെ. എസ്. എസ്. എഫ്

Jun 15 - 2012
Quick Info

മുഴുവന്‍ പേര്: സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫേഡറേഷന്‍
രൂപീകരണം : 1989 ഫെബ്രുവരി 19
മാതൃസംഘടന : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
മുദ്രാവാക്യം : വിജ്ഞാനം, വിനയം, സേവനം
മുഖപത്രം : സത്യധാര

Best Known for

മുസ്‌ലിം വിദ്യാര്‍ഥി സംഘടന. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ രൂപം കൊണ്ടു.

സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫേഡറേഷന്‍ (SKSSF) കേരളത്തിലെ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ സമസ്തയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച പരേതനായ ശംസുല്‍ ഉലമ ഇ. കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം 1989 ഫെബ്രുവരി 19ന് രൂപം കൊണ്ട എസ്.കെ.എസ്.എസ്.എഫ് കേരളത്തിലെ മുസ്‌ലിം മതപാഠശാലകള്‍, അറബി കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് സ്ഥിതിചെയ്യുന്ന ഇസ്‌ലാമിക് സെന്ററാണ് SKSSFന്റെ സംസ്ഥാന കാര്യാലയം. എസ്.കെ.എസ്.എസ്.എഫിന്റെ കീഴീല്‍ ഇസ്‌ലാമിക് സാഹിത്യ അക്കാദമി എന്ന പ്രസിദ്ധീകരണ വിഭാഗവും പ്രബോധന രംഗത്ത് ഇബാദ്, ഉപരിപഠന രംഗത്ത് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ട്രെന്റ് എന്നീ വിഭാഗങ്ങളും ഖുര്‍ആന്‍ പ്രചാരണ പ്രവത്തനങ്ങളില്‍ റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററും വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ്. ക്യാമ്പസ് സോണും പ്രവര്‍ത്തിക്കുന്നു. വിജ്ഞാനം, വിനയം, സേവനം എന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര.

വിദ്യാഭ്യാസ പരമായ പ്രശ്‌നങ്ങളാകട്ടെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്‌നങ്ങളാകട്ടെ ഏതിലും എസ്.കെ.എസ്.എസ്.എഫ് ക്രിയാത്മകവും സൃഷ്ടിപരവുമായി തന്നെ ഇടപെട്ടുപോന്നു. സത്യധാര എന്ന ദൈ്വവാരികയാണ് സംഘടനയുടെ മുഖപത്രം