ഡോ. നജാത്തുല്ല സിദ്ദീഖി

Jun 16 - 2012
Quick Info

മുഴുവന്‍ നാമം : Mohammad Nejatullah Siddiqi
ജനനം : 1931, ഘൊരക്പൂര്‍
സംഘടന : ജമാഅത്തെ ഇസ്‌ലാമി
വെബ്‌സൈറ്റ് : www.siddiqi.com/mns

Best Known for

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനും. മികച്ച ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് കരസ്ഥമാക്കി.

ലോക പ്രശസ്തനായ ഇസ്‌ലാമിക ധനശാസ്ത്രപണ്ഡിതന്‍. 1931-ല്‍ യു.പി. യിലെ ഗോരഖ്പൂരില്‍ ജനിച്ചു. റാംപൂരിലെ മദ്‌റസ സാനവിയ്യയില്‍ നിന്ന് ഇസ്‌ലാമിക വിജ്ഞാനവും അലിഗര്‍ മുസ്‌ലിം സര്‍വ്വകാലാശാലയില്‍ നിന്ന് ധനശാസ്ത്രവും പഠിച്ചു. അലീഗര്‍ സര്‍വ്വകലാശാലയിലും സൗദി അറേബ്യയിലെ കിങ്ങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിററിയിലും അധ്യാപകനായി. ദീര്‍ഘകാലം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രശൂറയിലും പ്രതിനിധിസഭയിലും പ്രവര്‍ത്തിച്ചു. ഇസ്‌ലാമിക ധനശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ച് 1982-ല്‍ ഫൈസല്‍ അവാര്‍ഡും 2002-ല്‍ ശാഹ് വലിയുല്ലാഹ് അവാര്‍ഡും ലഭിച്ചു. ഇംഗ്ലീഷിലും ഉര്‍ദുവിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഗൈറു ഡൂ ദി ബങ്ക്കാരി, ഇസ്‌ലാം കാ ഹള്‌രിയ്യ മുല്‍കിയ്യത്ത്, തഹ്‌രീകെ ഇസ്‌ലാമി അസ്‌റെ ഹാബിര്‍ മേ എന്നിവയാണ് ഉര്‍ദുവിലെ പ്രധാന കൃതികള്‍. മുസ്‌ലിം എകണോമിക് തിങ്കിംഗ് ആണ് ഇംഗ്ലീഷ് കൃതികളില്‍ ഏറ്റവും പ്രശസ്തമായത്.
A Critical Examination (1971); Economic Enterprise in Islam (1972); Muslim Economic Thinking (1981); Banking Without Interest (1983); Insurance in an Islamic Economy (1985); Teaching Economics in Islamic Perspective (1996); Role of State in Islamic Economy (1996) and Dialogue in Islamic Economics (2002). He has a comprehensive work on Islam's View on Propetry (1969)