ഹാറൂന്‍ യഹ്‌യ

Jun 16 - 2012
Quick Info

യഥാര്‍ത്ഥ നാമം : അദ്‌നാന്‍ ഒക്താര്‍
ജനനം : 1956
രാജ്യം : തുര്‍ക്കി
തൂലികാ നാമം : ഹാറൂന്‍ യഹ്‌യ
വെബ്‌സൈറ്റ് : www.harunyahya.com

Best Known for

ലോക പ്രശസ്ത ഇസ്‌ലാമിക ഗവേഷകനും ഖുര്‍ആന്‍-ശാസ്ത്ര പണ്ഡിതനും.

1956-ല്‍ തുര്‍ക്കിയിലെ അങ്കാറയില്‍ ജനിച്ചു. പ്രൈമറി, സെക്കന്ററി വാദ്യഭ്യാസം അങ്കാറയില്‍ നിന്നു നേടിയ ശേഷം ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കി. 1980 മുതല്‍ എഴുത്തുകാരനും പ്രസാധകനും പ്രബോധകനുമായി. പരിണാമ വാദികളുടെ ഏറ്റവും ശക്തനായ എതിരാളിയായാണ് ഹാറൂണ്‍ യഹ്‌യ ശാസ്ത്രലോകത്ത് ശ്രദ്ധേയനായത്.

കമ്മ്യൂണിസം, കാപ്പിറ്റലിസം, ഡാര്‍വിനിസം, സയണിസം, നാസിസം, ടെററിസം എന്നിവയും അദ്ദേഹം നിരൂപണ വിധേയമാക്കുന്നുണ്ട്.

ഗോളശാസ്ത്രം, ജീവശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ഭ്രൂണശാസ്ത്രം, ഭൂമിശാസ്ത്രം, സാങ്കേതികവിദ്യ എന്ന് തുടങ്ങി എല്ലാ ശാസ്ത്രശാഖകളിലും ഹാറൂണ്‍ യഹ്‌യയുടെ ഗവേഷണങ്ങള്‍ കാണാം. ജൈവലോകത്തെ സൃഷ്ടി വിസ്മയങ്ങള്‍ അനാവരണം ചെയ്യുന്ന രചനകളും ശ്രദ്ധേയമാണ്. എട്ടുകാലി, ഉറുമ്പ്, ചിതല്‍, തേനീച്ച, ഒട്ടകം, ബീവര്‍, മിന്നാമിനുങ്ങ് തുടങ്ങി അനേകം ജീവജാലങ്ങളുടെ വിസ്മയകരമായ സംവിധാനങ്ങള്‍ വിവരിക്കുന്നതിലൂടെ സൃഷ്ടാവിന്റെ അസ്ഥിത്വം വിളിച്ചറിയിക്കുന്ന ദൃഷാടാന്തങ്ങളിലേക്കാണ് ഹാറൂണ്‍ യഹ്‌യ അനുവാചകരെ നയിക്കുന്നത്. പ്രാര്‍ഥനകള്‍, ആരാധനകള്‍, പ്രവാചകന്‍മാര്‍, ആരാധനകള്‍, പരലോകം, പുനരുദ്ധാരണം തുടങ്ങിയ വിശ്വാസ കാര്യങ്ങളും വിവരിക്കുന്ന ഗ്രന്ഥങ്ങളും ധാരാളമുണ്ട്.

അമ്പതോളം ലോകഭാഷകളില്‍ വ്യാപിച്ചുകിടക്കുന്ന 200-ല്‍ പരം ഗ്രന്ഥങ്ങളും നൂറോളം വീഡിയോ ഡോക്യൂമെന്ററികളും അനേകം വെബ്‌സൈറ്റുകളും ഹാറൂണ്‍ യഹ്‌യക്ക് സ്വന്താമായുണ്ട്.

ഡാര്‍വിന്റെ അര്‍ഹിക്കുന്നവയുടെ അതിജീവനം എന്ന സിദ്ധാന്തമാണ് നാസിസം, വംശീയവാദം, കമ്മ്യൂണിസം, ഭീകരവാദം തുടങ്ങിയവയുടെ ആദ്യരൂപമെന്നും ശാസ്ത്രീയ ന്യായീകരണമെന്നും ഹാറൂന്‍ യഹ്‌യ വാദിക്കുന്നു.