ഡോ. മുസ്തഫാ സിബാഈ

Jun 16 - 2012
Quick Info

ജനനം : 1915
രാജ്യം : സിറിയ
മരണം : 1964

Best Known for

പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, ഇസ്‌ലാമിക സേവകന്‍. സിറിയയിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാവ്.

സിറിയയിലെ പ്രശസ്ത പട്ടണമായ ഹിംസ്വില്‍ 1915-ല്‍ ജനിച്ചു. 1933-ല്‍ അല്‍അസ്ഹറില്‍ ഉപരിപഠനം. കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രങ്ങളിലും ഉന്നതബിരുദം. 1942-ല്‍ 'ഇസ്‌ലാമിക നിയമനിര്‍മാണവും ചരിത്രവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ദമാസ്‌കസ് സര്‍വകലാശാലയില്‍ നിയമവിഭാഗം പ്രൊഫസറായിരുന്നു. സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരെ പോരാടി നിരവധി പ്രാവശ്യം അറസ്റ്റ് വരിച്ചു. ഈജിപ്ത് ജീവിതകാലത്ത് 'ഇഖ്‌വാനുല്‍ മുസ്‌ലിമൂനു'മായി ബന്ധപ്പെട്ടു. തുടര്‍ന്ന് ജീവിതം പോരാട്ടങ്ങളുടേത് മാത്രമായി.

'അല്‍മനാര്‍', 'അശ്ശിഹാബ്', 'അല്‍ മുസ്‌ലിമൂന്‍', 'ഹളാറതുല്‍ ഇസ്‌ലാം' എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായി. 'ഇസ്‌ലാമിക നാഗരികത: ചില ശോഭന ചിത്രങ്ങള്‍ ', ജീവിതം എന്നെ പഠിപ്പിച്ചത്', 'ഇസ്‌ലാമിലെ സോഷ്യലിസം', 'സ്ത്രീ ഇസ്‌ലാമിക നിയമങ്ങള്‍ക്കും ഗവ. നിയമങ്ങള്‍ക്കുമിടയില്‍ ', 'പ്രവാചകചര്യയും ഇസ്‌ലാമിക നിയമനിര്‍മാണത്തില്‍ അതിനുള്ള സ്ഥാനവും', 'അബൂഹുറയ്‌റ സ്‌നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും ഇടയില്‍ ' എന്നിവ വിഖ്യാത രചനകളാണ്. 1964-ല്‍ സിറിയയില്‍ അന്തരിച്ചു.