പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

Jun 17 - 2012
Quick Info

രൂപീകരണം : 2009 ഫെബ്രുവരി 15
കേരളത്തില്‍ ആദ്യനാമം : എന്‍.ഡി.എഫ് (1993-2009)

Best Known for

ഇന്ത്യന്‍ മുസ്‌ലിംകളുടെ സമ്പൂര്‍ണ്ണ ശാക്തീകരണവും ഇതര പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വിശാലകൂട്ടായ്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നവസാമൂഹിക പ്രസ്ഥാനമാണു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഒരു മുസ്‌ലിം സംഘടന. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമാന സംഘടനകളെ ഒരുമിച്ച് ചേര്‍ത്തു കൊണ്ട് രൂപവല്‍കരിക്കപ്പെട്ടു.

കേരളത്തിലെ എന്‍.ഡി.എഫ്, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി (KFD), തമിഴ്‌നാട്ടിലെ മനിത നീതി പാസറൈ (MNP)എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള ഒറ്റ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(Popular Front of India - PFI). തുടക്കത്തില്‍ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്. ആന്ധ്രാപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ഗോവയിലെ സിറ്റിസണ്‍സ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക് അധികാര്‍ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യല്‍ ഫോറം എന്നിവയും പോപ്പുലര്‍ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.

ലക്ഷ്യം
ഇന്ത്യന്‍ മുസ്‌ലിംകളുടെ സമ്പൂര്‍ണ്ണ ശാക്തീകരണവും ഇതര പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വിശാലകൂട്ടായ്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നവസാമൂഹിക പ്രസ്ഥാനമാണു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. അടിസ്ഥാനപരമായ സാമൂഹിക മാറ്റത്തിനു വേണ്ടി യത്‌നിക്കുമ്പോള്‍ തന്നെ നാടിന്റെ പരമാധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന സാമ്രാജ്യത്ത്വ ശക്തികള്‍ക്കും സാമൂഹിക ഭദ്രതക്ക് ഭീഷണിയായ ഹിന്ദുത്വ വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ക്കുമെതിരെ ജനകീയ ചെറുത്തുനില്‍പ് സംഘടിപ്പിക്കുകയെന്നതും പോപ്പുലര്‍ ഫ്രണ്ട് പ്രധാന ദൗത്യമായി കാണുന്നു.

ചരിത്രം
1993-ല്‍ കേരളത്തില്‍ രൂപം കൊണ്ട നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് (എന്‍.ഡി.എഫ്), സമാന ലക്ഷ്യങ്ങളോടെ തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും പിന്നീട് പ്രവര്‍ത്തനമാരംഭിച്ച മനിത നീതി പാസറൈ (എം.എന്‍.പി) കര്‍ണ്ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി (കെ.എഫ്.ഡി) എന്നീ സംഘടനകളും ഒരിമിച്ച് ചേര്‍ന്ന് ഒരു ഫെഡറേഷന്‍ എന്ന നിലയിലാണു 2007-ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവില്‍ വന്നത്.

പോഷക ഘടകങ്ങള്‍
ജൂനിയര്‍ ഫ്രന്റ്‌സ് (Junior Friends)
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (Campus Front of Ind-i-a)
വുമന്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യ (Womens Front of India)
ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (All India Imams Council)
നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (NCHRO)
നാഷണല്‍ ലോയേഴ്‌സ് നെറ്റ് വര്‍ക്ക്
മീഡിയ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ (MRDF)
സത്യസരണി

പ്രസിദ്ധീകരണങ്ങള്‍
1. തേജസ് ദൈ്വവാരിക (THEJAS FORTNIGHTLY) മലയാള ദൈ്വവാരിക
2. തേജസ് ദിനപ്പത്രം (THEJAS DAILY) മലയാള ദിനപ്പത്രം
3. വിഡിയല്‍ വെള്ളി (VIDIYAL VELLI) തമിഴ് മാസിക
4. ഫനൂസ് (FANOOS) ഉര്‍ദു മാസിക
5. പ്രസ്ഥുത (PRASTHUTHA) കന്നട മാസിക