Islam Onlive

Ramadan Article

ഒരിക്കല്‍ കൂടി പുണ്യറമദാന്‍ നമ്മില്‍ സമാഗതമായിരിക്കുന്നു. വിഹ്വലമായ മനസ്സുകള്‍ക്ക് ശാന്തി നുകരാനുള്ള ശാദ്വല തീരം. മണ്ണും വിണ്ണും പവിത്രമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വര്‍ഗ്ഗലോകം ആഹ്ലാദത്തിന്റെ ആരവത്തിലാണ്. പിശാചിന്റെ ദുര്‍മന്ത്രതന്ത്രങ്ങള്‍ക്ക് വിലങ്ങ് വീഴാന്‍ സമയമായി. വിശ്വാസികള്‍ക്ക് സംഭവിച്ച അബദ്ധങ്ങളുടെ പാപക്കറകള്‍ കണ്ണീര്‍ ചാലുകളായി വാര്‍ന്നൊഴുകാന്‍ അവസരമായി. കാരുണ്യത്തിന്റെ, വിട്ടുവീഴ്ചയുടെ, സഹാനുഭൂതിയുടെ സമസൃഷ്ടിസൗമനസ്യത്തിന്റെ കുളിര്‍ക്കാറ്റ് തഴുകിത്തലോടാന്‍ വിശ്വാസി ഹൃദയങ്ങള്‍ വെമ്പല്‍ കൊള്ളുകയായി.

ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറക്കുന്നതിന് മുമ്പ് അതിലെ മലിനമായ വെള്ളം ഒഴിവാക്കി അതിനെ ശുദ്ധിയാക്കേണ്ടതുണ്ട്. നിറഞ്ഞിരിക്കുന്ന പാത്രം പുതുതായി ഒന്നിനെയും ഉള്‍ക്കൊള്ളുകയില്ല. അതില്‍ ഒഴിക്കുന്ന ഓരോ തുള്ളി വെള്ളവും വെറുതെ പാഴാവുകയാണ്. വിശുദ്ധ റമദാന്‍ മാസത്തെ കാത്തിരിക്കുകയും, ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം അതില്‍ നിന്ന് ആര്‍ജ്ജിക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന വിശ്വാസി തന്റെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ഇസ്‌ലാമിന് നിരക്കാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്.

അനവധി തവണ റമദാന്‍ എന്ന വിശിഷ്ടാഥിതി നമ്മെ തേടിയെത്തി; കൈ നിറയെ സമ്മാനങ്ങളുമായി. ഓഫറുകളുടെ പെരുമഴയുമായി. ഭൗതികാര്‍ഥത്തില്‍ നാം ആ അഥിതിയെ സ്വീകരിച്ചു; ഊഷ്മളമായിത്തന്നെ. പക്ഷേ അര്‍ഹമായ രൂപത്തില്‍ സല്‍ക്കരിക്കാന്‍ നമുക്ക് സാധിച്ചുവോ? ആത്മീയമായി ഉന്നതങ്ങളിലേക്ക് നമ്മെ കൊണ്ടുപോകാനാണ് റമദാന്‍ വന്നത്. പക്ഷേ നാം പോകാന്‍ തയ്യാറായോ?

>> More

Ramdan Feature

കുപ്രസിദ്ധമായ ജയിലാണ് ഡല്‍ഹിയിലെ തീഹാര്‍ ജയില്‍. പല പ്രമുഖന്മാരും തടങ്കലില്‍ കഴിഞ്ഞ ചരിത്രം അതിനുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിമൂന്നാം തിയ്യതി തീഹാര്‍ ജയിലില്‍ ഒരു നോമ്പുതുറക്ക് അവസരം ലഭിക്കുകയുണ്ടായി. അന്ന് ഡല്‍ഹിയില്‍ നോമ്പു പതിനേഴാണ്. ജയിലില്‍ കഴിയുന്ന മുസ്‌ലിംകളായ തടവുകാര്‍ക്കു വേണ്ടി ഡല്‍ഹി ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സബ്കി സേവ' എന്ന സംഘടനയാണ് നോമ്പുതുറ സംഘടിപ്പിച്ചത്.

>> More

Latest News

ന്യൂഡല്‍ഹി: വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഡല്‍ഹി മലയാളി ഹല്‍ഖ ഒരുങ്ങി. പ്രാദേശിക, കാമ്പസ് ഘടകങ്ങള്‍ കേന്ദ്രീകരിച്ച് വ്യക്തി തലത്തിലും യൂണിറ്റ് തലത്തിലുമുള്ള വിവിധ പരിപാടികളോടെയാണ് സാമൂഹിക സംസ്‌കരണങ്ങളുടെ കൂടി മാസമായ റമദാനിലെ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയിലെ ഹല്‍ഖ പ്രവര്‍ത്തകര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

>> More