മരുഭൂമിയിലെ നോമ്പ്
അല്‍ഹംദുലില്ലാഹ്... എങ്ങിനെയാണ് അല്ലാഹുവിന് നന്ദി പറയുക എന്നറിയില്ല. ഇന്നലെ നോമ്പ് തുറന്നത് മരുഭൂമിയില്‍ ഒട്ടകങ്ങളെ പരിപാലിക്കുന്ന ഒരുപറ്റം ആളുകളോടോപ്പമായിരിന്നു. 65 ഓളം ആളുകള്‍. അവരുടെ ദയനീയ മുഖങ്ങള്‍. ഇപ്പോഴും മനസ്സിനെ വല്ലാതെ കുത്തി നോവിക്കുന്നു. മരുഭൂമിയിലെ പൊരിവെയിലത്ത് എയര്‍കണ്ടീഷനില്ലാതെ, എന്തിന് തല ചായ്ക്കാന്‍ ഒരു കൂര പോലുമില്ലാതെ, തുണികള്‍ വലിച്ചുകെട്ടി അതിനടിയില്‍ കുടുംബത്തിനുവേണ്ടി ഉരുകിത്തീരുന്ന ജീവിതങ്ങള്‍. ചൂട് കൂടുമ്പോള്‍ ഒട്ടകത്തിന് കൊടുക്കാന്‍ വേണ്ടി വെള്ളം നിറച്ചു വെച്ചിട്ടുള്ള പാത്തികളില് കിടക്കുന്നവര്‍.