Islam Onlive

Ramadan Column

പെരുന്നാള്‍ പൊലിമ

ചെറിയ പെരുന്നാള്‍ വലിയ സന്തോഷമാണ് വിശ്വാസികളിലുണ്ടാക്കുന്നത്. അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ഒരു മാസം പട്ടിണി കിടക്കുകയും കണ്ണുകള്‍, കാതുകള്‍, നാവ് എന്നിവയെ മനസ്സിന്റെ പൂര്‍ണനിയന്ത്രണത്തിലാക്കി നന്മ തേടുകയും ചെയ്തവര്‍ക്ക് മാത്രമേ ഈദുല്‍ ഫിത്‌റിന്റെ ആനന്ദം അനുഭവപ്പെടുകയുള്ളൂ.

Continue Reading

റമദാന്‍ വിട പറയുമ്പോള്‍

കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരന്റെ വീട്ടില്‍ നോമ്പ് തുറ കഴിഞ്ഞ് സംസാരിച്ചിരിക്കുകയായിരുന്നു. നോമ്പ് തുറയുടെ വിഭവങ്ങള്‍ മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ സംസാരവിഷയമായി വന്നു. അതിനിടക്ക് ഒരു സുഹൃത്ത് പറഞ്ഞു. നോമ്പ് കഴിയാറായി. നിന്റെ വീട്ടിലേക്ക് എന്നാണ് നോമ്പ് തുറക്കാന്‍ വിളിക്കുന്നത്. ഇനി അത് കൂടി ഗ്രാന്റാക്കണം. അടുത്ത വര്‍ഷം ആരൊക്കെയാണ് ഉണ്ടാവുകയെന്നത് അറിയില്ലല്ലോ.

Continue Reading

പ്രദോഷത്തെ കുറിച്ച് പ്രതീക്ഷ പൂക്കുന്ന കാലം

സ്വഛസുന്ദരമായി ഒഴുകി കൊണ്ടിരിക്കുന്ന ജീവിത നൗകയുടെ ഗതി മാറ്റം. ദൈനം ദിന ചര്യകള്‍ക്ക് ഒരു ഭാവ മാറ്റം. നിദ്രവിട്ടുണര്‍ന്ന് പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം പ്രാതലില്ലാത്ത പകലിന്റെ പ്രാരംഭം. പ്രദോഷത്തെ കുറിച്ച് പ്രതീക്ഷ പൂക്കുന്ന കാലം. എല്ലാ അര്‍ഥത്തിലും ഒഴുക്കിനെതിരെ ഒരു തിരയിളക്കത്തിന്റെ ആവേശം. പുണ്യങ്ങളുടെ വസന്തം വിരിയുന്ന വിശുദ്ധിയുടെ ദിന രാത്രങ്ങളിലെ സന്ധ്യാമേഘങ്ങള്‍ക്ക് സുപ്രഭാതത്തേക്കാള്‍ സൗന്ദര്യം.

Continue Reading

പരിചയായി മാറേണ്ട നോമ്പ്

റമദാന്‍, വിശ്വസികളിലേക്ക് സമാഗതമായിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെയും ഏറെ ആകാംക്ഷയോടെയുമാണ് വിശ്വാസികള്‍ റമദാനെ കാത്തിരുന്നത്. സര്‍വ്വലോക രക്ഷിതാവിന്റെ പ്രതിനിധിയെന്ന മനുഷ്യരില്‍ അര്‍പ്പിതമായി, ഏറ്റവും ഭാരിച്ചതും ഗൗരവമേറിയതുമായ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന് മനുഷ്യരെ പ്രാപ്തരാക്കുന്ന പരിശീലന കാലയളവാണ് റമദാന്‍. ദൗത്യനിര്‍വ്വഹണത്തിന്റെ കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ച് വീഴ്ചകളെ പൊറുക്കാനും,  ഹൃദയത്തിലെ കറകളെ മായ്ച്ചുകളയാനും, ഇനിയുള്ള കാലത്തേക്കുള്ള മുന്നൊരുക്കം നടത്താനുമുള്ള  കാലയളവ്. 'റമദാന്‍' എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ 'കരിച്ചുകളയുക' എന്നാണ്.

Continue Reading

മഹാനായവന്റെ സല്‍ക്കാരം

നാട്ടിലെ വേണ്ടപ്പെട്ട ഒരാള്‍, പ്രശസ്തനും മഹാനുമായ ഒരാള്‍, പലരെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ അയല്‍പക്കത്തു താമസിക്കുന്ന പരിചിതനായ നിങ്ങളെമാത്രം ക്ഷണിച്ചില്ല. എങ്കില്‍ വലിയ വിഷമമല്ലേ നിങ്ങള്‍ക്കുണ്ടാവുക? അതെ, അവഗണന ആരില്‍നിന്നുണ്ടായാലും നമുക്ക് വിഷമമാണ്. അത് ഉന്നതനും പ്രശസ്തനുമായ ഒരാളില്‍ നിന്നായാല്‍ വിഷമം കൂടുതലായിരിക്കും.  ഇങ്ങനെ അവഗണിക്കപ്പെടുമ്പോള്‍ നമുക്ക് പ്രത്യേകമായ ഒരു ബാധ്യതയുണ്ട്.

Continue Reading

പര്യവസാനം നന്നാക്കുക

വിശുദ്ധ റമദാനിന്റെ ആദ്യ പത്തിനേക്കാളും രണ്ടാമത്തെ പത്തിനേക്കാളും പ്രതിഫലാര്‍ഹമാണ് അതിന്റെ അവസാന പത്ത് എന്നാണ് പ്രവാചക വചനങ്ങള്‍ നല്‍കുന്ന സൂചന. റമദാനിന്റെ കാര്യത്തില്‍ മാത്രമല്ല, മനുഷ്യന്റെ മിക്ക പ്രവര്‍ത്തനങ്ങളുടെ അവസാനത്തിന് കൂടുതല്‍ പ്രാധാന്യമുള്ളതായി കാണാം. കളം നിറഞ്ഞ് ഫുട്‌ബോള്‍ കളിക്കുന്ന ഒരു കളിക്കാരന്‍ നല്ല കളിക്കാരനായിരിക്കാം.

Continue Reading

പൈദാഹവും പോരാട്ടവും

സായുധ സമരവും റമദാന്‍ വ്രതവും അനുശാസിക്കപ്പെട്ടത് ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് ഇത് രണ്ടും ഒന്നിച്ച് കല്‍പിക്കപ്പെട്ടത് യാദൃച്ഛികമാകാന്‍ സാധ്യതയില്ല. യുദ്ധവും നോമ്പും തമ്മില്‍ ബന്ധമുണ്ട്. ദേഹേച്ഛകളോടുള്ള കടുത്ത സമരം തന്നെയാണല്ലോ വ്രതം. ചിട്ടയോടെ നോമ്പ് അനുഷ്ഠിക്കണമെങ്കില്‍, ദേഹേച്ഛകളുടെ മേല്‍ വ്യക്തമായ വിജയം അനിവാര്യമാണ്. ഭൗതിക താല്‍പര്യങ്ങളെ അതിജീവിക്കാനുളള പാഠവും പരിശീലനവും അതുവഴി ലഭിക്കുകയും ചെയ്യും.

Continue Reading

തഖ്‌വയുടെ മൂന്ന് അടയാളങ്ങള്‍

നോമ്പിലൂടെ നേടിയെടുക്കേണ്ട പ്രധാന ലക്ഷ്യമാണ് തഖ്‌വ. അല്ലാഹു സ്വര്‍ഗം ഒരുക്കിവെച്ചിരിക്കുന്നത് തഖ്‌വ പുലര്‍ത്തുന്നവര്‍ക്കാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. സ്വര്‍ഗം നേടാനുള്ള യോഗ്യത നേടിയെടുക്കുകയാണ് റമദാന്‍ കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഇതുവരെ നാം അനുഷ്ഠിച്ച നോമ്പിലൂടെ എത്രത്തോളം നമുക്കതിന് സാധിച്ചിട്ടുണ്ട്?

Continue Reading

സ്വര്‍ഗം വാങ്ങാന്‍ വേണ്ട പണം

ഇന്ന് വീട് പൂവണിയാത്ത സ്വപ്‌നമാണ്. വീടുണ്ടാക്കുന്നതിനേക്കാള്‍ പണം വീടിന്റെ ഭൂമിക്ക് വേണം. എന്നാല്‍ സ്വര്‍ഗത്തില്‍ ഇത്തിരി സ്ഥലം കിട്ടാന്‍ എത്ര തുക വേണ്ടിവരും?

Continue Reading

ഒഴുക്കിനൊപ്പം നീന്തേണ്ടവരല്ല നാം

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വാതന്ത്ര്യം. പൊതുവില്‍ സ്വാതന്ത്ര്യം എന്നതിന് വിമോചനം എന്നാണ് അര്‍ത്ഥം. ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കി എന്നു പറയുമ്പോള്‍ ബ്രിട്ടീഷുകാരന്റെ എല്ലാ അടിമത്തത്തില്‍ നിന്നും ഇന്ത്യ മോചിതമായി എന്നാണ് അതിന്റെ പ്രത്യക്ഷ വായന.

Continue Reading