Islam Onlive

Ramadan Fatwa

മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ഒന്നിലധികം ബന്ധുക്കള്‍ക്ക് നോമ്പെടുക്കാമോ?

ഇബ്‌നു അബ്ബാസ്(റ) റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍(സ) പറഞ്ഞതായി പറയുന്നു: ''എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാനുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ടിക്കട്ടെയോ?'' നബി(സ) പറഞ്ഞു: ''നിങ്ങളുടെ ഉമ്മാക്ക് കടബാധ്യതയുണ്ടായിരുന്നെങ്കില്‍ നിങ്ങളത് വീട്ടില്ലേ?'' അതെയെന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍ നബി(സ) പറഞ്ഞു: ''അല്ലാഹുവിന്റെ കടമാണ് വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹമായത്.'' (ബുഖാരി, മുസ്‌ലിം) മരണപ്പെട്ടയാള്‍ക്ക് വേണ്ടി നോമ്പനുഷ്ടിക്കാമെന്നത് മേല്‍പറയപ്പെട്ട ഹദീസില്‍ നിന്ന് വ്യക്തമാണ്.

Continue Reading

റമദാനിന്റെ പകലില്‍ ആഹാരം വില്‍ക്കാമോ?

ആഹാരസാധനങ്ങള്‍ വില്‍പന നടത്തുന്ന ഒരാള്‍ റമദാനിലെ പകല്‍ സമയത്ത് അതിന്റെ വില്‍പന നടത്തുന്നതിന്റെ വിധി എന്താണ്? മറുപടി: റമദാനിന്റെ പകല്‍ സമയത്ത് ആഹാരസാധനങ്ങള്‍ വില്‍പന നടത്തുന്നത് അനുവദനീയമാണ്. നോമ്പ് തുറക്കുന്നതിനുള്ള ആഹാരപദാര്‍ഥങ്ങള്‍ സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് വാങ്ങുന്നവരല്ല എല്ലാ ആളുകളും. റമദാനിന്റെ പകലില്‍ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുകവലിക്കുകയോ ഇണയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

Continue Reading

ഫിത്ര്‍ സകാത്ത് ബിരിയാണി അരി നല്‍കുമ്പോള്‍

ചോദ്യം : കേരളത്തിലെ മിക്ക മഹല്ലുകളിലും ദാരിദ്ര്യം ഇന്ന് പ്രധാന വിഷയമല്ല. എല്ലാ വീട്ടിലും കേരളത്തിലെ മുഖ്യ ഭക്ഷണവിഭവമായ അരി ലഭ്യമാണ്. ബി.പി.എല്ലുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി കുറഞ്ഞ രൂപക്ക് അരി ലഭ്യമാണ്. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ വിശേഷവിഭവങ്ങളായ ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാക്കുന്ന അരി വാങ്ങാന്‍ കഴിയാത്ത ഒട്ടനവധി കുടുംബങ്ങള്‍ ഇന്നുമുണ്ട്. സാധാരണ അരി സുലഭമായിരിക്കെ ഫിത്ര്‍ സകാത്തായി ഇത്തരം അരി നല്‍കുന്നതല്ലേ കൂടുതല്‍ നല്ലത്. അങ്ങനെയെങ്കില്‍ അതിന്റെ അളവ് എങ്ങനെ കണക്കാക്കാം?

Continue Reading

ഫിത്ര്‍ സകാത്ത് മഹല്ലിന് പുറത്ത് നല്‍കാമോ?

ചോദ്യം : ഞങ്ങളുടെ മഹല്ലിന് കീഴില്‍ 150 കുടുംബങ്ങള്‍ താമസിക്കുന്നു. ഫിത്ര്‍ സകാത്ത് ഈ കുടുംബങ്ങളില്‍നിന്ന് മഹല്ല് കമ്മിറ്റി ശേഖരിച്ച് മഹല്ലില്‍ തന്നെ വിതരണം ചെയ്യുകയാണ് പതിവ്. മഹല്ലില്‍ ഇരുപതില്‍ താഴെ കടുംബങ്ങളേ ദരിദ്രരെന്ന് പറയാവുന്നവരുള്ളൂ. എന്നാല്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് ഫിത്ര്‍ സകാത്ത് നല്‍കുന്നു. ഇങ്ങനെ ഫിത്ര്‍ സകാത്ത് വാങ്ങുന്നവരേക്കാള്‍ പ്രയാസമനുഭവിക്കുന്നവര്‍ തൊട്ടടുത്ത മഹല്ലുകളിലും പ്രദേശങ്ങളിലുമുണ്ട്. ഫിത്ര്‍ സകാത്ത് മഹല്ലിന് പുറത്ത് ആവശ്യക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?

Continue Reading

ഇഅ്തികാഫ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണോ?

ചോദ്യം : വിശുദ്ധ റമദാന്‍ മാസത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിന് വളരെയധികം പ്രധാന്യം നല്‍കാറുണ്ട്. എന്നാല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമായ ഒന്നാണോ അത്?

മറുപടി : ഇഅ്തികാഫ് പ്രവാചകചര്യയുടെ ഭാഗമാണെന്ന് പ്രമാണങ്ങളില്‍ നിന്നും ബോധ്യമാകുന്നതാണ്. ഇഅ്തികാഫ് പ്രവാചകന്‍ ജീവിതചര്യയാക്കിയിരുന്നതു കൊണ്ടാണ് പ്രവാചകന്റെ വിയോഗത്തിന് ശേഷം പ്രവാചക പത്‌നിമാരും സ്വഹാബികളും ഇഅ്തികാഫ് അനുഷ്ടിച്ചത്.

Continue Reading

തറാവീഹ് നമസ്‌കാരം വേഗത്തിലാക്കല്‍

ചോദ്യം : റമദാനിലെ തറാവീഹ് നമസ്‌കാരം ധൃതിയിലും വേഗത്തിലും നിര്‍വഹിക്കുന്ന രീതി പല മസ്ജിദുകളിലും കാണുന്നുണ്ട്. നമസ്‌കാരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനാണോ ഭയഭക്തിക്കാണോ പ്രാധാന്യം നല്‍കേണ്ടത്?
 

Continue Reading

നോമ്പിന് പിന്നിലെ പ്രധാന രഹസ്യങ്ങള്‍

ചോ : നോമ്പ് നിര്‍ബന്ധമാക്കിയതിന് പിന്നിലെ പ്രധാന രഹസ്യങ്ങള്‍ എന്തെല്ലാം?  അത് എങ്ങനെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും?

Continue Reading

നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍

ചോദ്യം : റമദാനില്‍ നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭാര്യ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിന്റെ വിധി എന്താണ്?

 

Continue Reading

ഫിത്വര്‍ സകാത്ത് നല്‍കേണ്ട സമയം

ചോദ്യം: ഫിത്വര്‍ സകാത്ത് നല്‍കേണ്ട സമയം എപ്പോഴാണ്? ശവ്വാല്‍ മാസപിറവി കാണുന്നതിന് മുമ്പ് അത് നല്‍കുന്നതിന്റെ വിധി എന്താണ്?

 -: ശാഫിഈ മദ്ഹബ് പ്രകാരം റമദാനിലെ അവസാനത്തെ ദിവസം സൂര്യന്‍ അസ്തമിക്കുന്നതോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. മാലികി-ഹനഫീ മദ്ഹബുകള്‍ പ്രകാരം പെരുന്നാള്‍ ദിവസം സൂര്യോദയത്തോടെയാണ് നിര്‍ബന്ധമാകുന്നത്.

Continue Reading