Islam Onlive

Ramadan Feature

തീഹാര്‍ ജയിലില്‍ ഒരു നോമ്പുതുറ

കുപ്രസിദ്ധമായ ജയിലാണ് ഡല്‍ഹിയിലെ തീഹാര്‍ ജയില്‍. പല പ്രമുഖന്മാരും തടങ്കലില്‍ കഴിഞ്ഞ ചരിത്രം അതിനുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിമൂന്നാം തിയ്യതി തീഹാര്‍ ജയിലില്‍ ഒരു നോമ്പുതുറക്ക് അവസരം ലഭിക്കുകയുണ്ടായി. അന്ന് ഡല്‍ഹിയില്‍ നോമ്പു പതിനേഴാണ്. ജയിലില്‍ കഴിയുന്ന മുസ്‌ലിംകളായ തടവുകാര്‍ക്കു വേണ്ടി ഡല്‍ഹി ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സബ്കി സേവ' എന്ന സംഘടനയാണ് നോമ്പുതുറ സംഘടിപ്പിച്ചത്. ഡല്‍ഹി സ്‌റ്റേറ്റ് അമീര്‍ അബ്ദുല്‍ വഹീദ് സാഹിബിന്റെ കൂടെ ഞങ്ങള്‍ പന്ത്രണ്ട് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Continue Reading

റമദാന്‍ ഓര്‍മകളിലെ മുസ്ഹഫ് കെട്ടുകാരന്‍

ബാല്യകാല റമദാനുകളിലെ ഓര്‍മയില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ഉണ്ണീന്‍ക്കയുടേത്. മധ്യ മലബാറിലെവിടൊയോ ആയിരിക്കാം ഉണ്ണീന്‍ക്കയുടെ നാട്. എല്ലാ വര്‍ഷവും റമദാന്‍ തുടങ്ങുന്നതിനു മുമ്പ് ഈ മധ്യവയസ്‌കന്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തും. ഗ്രാമത്തിലെത്തിയാല്‍ ഒരു ദിവസം തങ്ങും പിറ്റേ ദിവസം തിരിച്ചു പോകും. ഇതായിരുന്നു രീതി. കള്ളി മുണ്ടുടുത്ത് നീളന്‍ ജുബ്ബയും ധരിച്ച് കള്ളി ഉറുമാല്‍ തലയിലും കെട്ടി തോളിലൊരു തുകല്‍ പെട്ടിയും തൂക്കി ഒരു വാടിയ ചിരിയുമായി നിസ്‌കാരപ്പള്ളി മുറ്റത്ത് വന്നു നില്‍ക്കുന്ന ചിത്രം മായാതെ കിടക്കുന്നു.

Continue Reading

റമദാന്‍കാലത്ത് സുകൃതം പൂക്കുന്ന ഉമ്മമരങ്ങള്‍

'ഓരോ റമദാന്‍ വരുമ്പോഴും എന്റെ മനസ്സില്‍നിറയെ കുട്ടിക്കാലമാണുള്ളത്. അതിര്‍വരുമ്പുകളില്ലാത്ത സ്‌നേഹമാണ് അന്നനുഭവിച്ചത്. എന്റെ നാട്ടിലെ മുസ്‌ലിം വീടുകളില്‍നോമ്പുതുറ വിഭവങ്ങള്‍ഒരുക്കുന്നത് കാത്തിരുന്ന കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അത്, വിളമ്പിത്തരുന്നതില്‍ആഹ്ലാദിച്ചിരുന്ന നിരവധി ഉമ്മൂമ്മമാരാണ് എന്റെ മനസ്സില്‍നിറഞ്ഞു നില്‍ക്കുന്നത്.' (മുരുകന്‍ കാട്ടാക്കട, മാധ്യമം ദിനപ്രത്രം, ജൂലൈ 15, 2015)

Continue Reading

സൗദി പ്രവാസി റമദാന്‍ ആസ്വദിക്കുകയാണ്

റമദാന്‍ നോമ്പ് അതിന്റെ ചൈതന്യത്തോടെ അനുഷ്ഠിക്കാന്‍ പ്രവാസ ജീവിതത്തില്‍ കൂടുതല്‍ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം പകരുന്നു. റമദാന്‍ നോമ്പ് അതിന്റെ പൂര്‍ണരൂപത്തില്‍ 'ഫീല്‍' ചെയ്യാന്‍ സൗദി അറേബ്യയില്‍ താമസിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ അതൊരു സത്യമായി എനിക്കും തോന്നിയത് സൗദിയിലെ യാമ്പുവില്‍ റമദാന്‍ നാളുകള്‍ ചെലവഴിച്ചപ്പോഴാണ്. സൗദിയിലെ നിയമങ്ങളും വ്യവസ്ഥകളും കണിശമായതിനാല്‍ ഇവിടുത്തെ ജീവിതവും ദുഷ്‌കരമാകുമെന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്. സത്യത്തില്‍ ഓരോ രാജ്യത്തിന്റെയും നിയമങ്ങള്‍ ജനങ്ങളുടെ നന്മക്കും പുരോഗതിക്കും തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്.

Continue Reading

അല്‍ഖസ്സാമിന്റെ റമദാന്‍ വിശേഷങ്ങള്‍

ഒരു കൈയ്യിലെ വിരലുകളില്‍ തസ്ബീഹ് മന്ത്രണങ്ങളാണ്, മറു കൈവിരലുകള്‍ തോക്കിന്‍ കാഞ്ചിയിലും, ഹൃദയങ്ങള്‍ അല്ലാഹുവിന്റെ തൃപ്തിയെ കാക്കുന്നു, കണ്ണുകള്‍ പതിസ്ഥലങ്ങളില്‍ നിന്നും അധിനിവേശകരെ സദാ നിരീക്ഷിക്കുന്നു. ഒരു മണിക്കൂര്‍ നമസ്‌കാരം, ബാക്കി സമയം അതിര്‍ത്തികാവല്‍. ഇതാണ് അല്‍ഖസ്സാം പോരാളികളുടെ ഒരു രാത്രി. ഒരേ സമയം അല്ലാഹുവുമായി സന്ധിക്കുന്നതിനും, ശത്രുവിനെ എതിരിടുന്നതിനും ഇവിടെ അവര്‍ ഒരുങ്ങിയിരിപ്പാണ്.

Continue Reading

അന്യരല്ല, അവരും നോമ്പുകാര്‍

നിങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കുന്ന ഇറച്ചിപ്പൊതിക്കുവേണ്ടി ഒരു കൊല്ലമായി കാത്തിരിക്കുന്ന മനുഷ്യരുടെ ഒരു കൂട്ടമാണ് ആസ്സാമിലെ മുസ്‌ലിംകള്‍. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ കൊടുത്തുവിട്ട 'റമദാന്‍ കിറ്റ്' ഈ വര്‍ഷവും ഉണ്ടാവുമല്ലോ എന്ന് പ്രതീക്ഷയുടെ കണ്ണുകളോടെ അവര്‍ കേരളത്തിലെ വിശ്വാസികളോട് ചോദിക്കുന്നു. നമുക്ക് ഇവിടെ ഓരോ നോമ്പുതുറയും ഓരോ വലിയ ആഘോഷങ്ങളാണ്, പുതിയ വിഭവങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണകാലമാണ്.

Continue Reading

സൂര്യനസ്തമിക്കാത്ത നാട്ടിലെ നോമ്പ്

നോമ്പെടുക്കുന്ന വിശ്വാസിയുടെ വലിയ സന്തോഷമാണ് സൂര്യാസ്തമയത്തിന് ക്ഷമയോടെയുള്ള കാത്തിരിപ്പ്. പക്ഷേ, അങ്ങനെയൊരു സന്തോഷം സംഭവിക്കാനില്ലെങ്കില്‍ പിന്നെന്തു ചെയ്യും? റഷ്യയുടെ വടക്കേയറ്റത്തെ മനുഷ്യവാസമുള്ള പട്ടണമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മുസ്‌ലിംകളാണ് റമദാനില്‍ ഇതുപോലൊരു വെല്ലുവിളി അഭിമുഖീകരിക്കുന്നത്.

Continue Reading

ആദ്യത്തെ നോമ്പ്

മാസം കണ്ട് നാളെ നോമ്പാണെന്ന് ഉറപ്പിച്ചപ്പോഴേക്കും തറവാട്ടിലെ അടുപ്പില്‍ വലിയ കലം കേറിയിരുന്നു. അത്താഴച്ചോറ് വേഗം ആക്കാനായിരിക്കണം അടുക്കളക്കാരെല്ലാം തിടുക്കം കൂട്ടുന്നു.

Continue Reading

മുംബൈയിലെ റമദാന്‍

വൈവിധ്യങ്ങള്‍ കൊണ്ടു സമ്പന്നമായ മുംബൈ മഹാനഗരം റമദാന്‍ മാസത്തിലെ തിളക്കം കൊണ്ട് ശ്രദ്ധേയമാണ്. മുംബൈയിലെ അധികം മേഖലകളിലും മുസ്‌ലിംകള്‍ ഉണ്ടെങ്കിലും താരതമ്യേന മുസ്‌ലിം ഭൂരിപക്ഷകേന്ദ്രങ്ങളായ പൈഥുനി, നല്‍ബജാര്‍, ബെണ്ടി ബജാര്‍, ഡോംഗ്രി, ജോഗേശ്വരി, ബാന്ദ്ര, അന്ധേരി തുടങ്ങിയിവിടങ്ങളില്‍ റമദാന്‍ മാസത്തിലെ രാവുകളെ പകലുകള്‍ എന്നു തന്നെ പറയാം. പകല്‍ മുഴുവന്‍ ഒരൊറ്റ ഭക്ഷണകടയും തുറക്കാത്തതുമൂലം രാത്രി മുഴുവന്‍ തിരക്കോടു തിരക്കാണിവിടം.

Continue Reading

നിങ്ങള്‍ കേട്ടത് ബാങ്കുവിളിയല്ല, പീരങ്കിയുടെ ഇടിമുഴക്കമാണ്

'ശ്രദ്ധിക്കുക, നിങ്ങള്‍ കേള്‍ക്കുന്നത് ബാങ്ക് വിളിയല്ല. പീരങ്കിയുടെ ഇടിമുഴക്കമാണ്.. '. പരിശുദ്ധ റമദാനിന്റെ ആരംഭം മുതല്‍ സിറിയന്‍ ജനതയുടെ ചെവിയില്‍ നിരന്തരം കേള്‍ക്കുന്ന ഒന്നാണിത്. രണ്ടു വര്‍ഷമായി വിശാലമായ സിറിയയുടെ പ്രാന്തപ്രദേശങ്ങളില്‍ വെടിയൊച്ച നിലച്ച നിമിഷങ്ങളില്ലായിരുന്നു. ഇപ്പോഴത്തെ സിറിയക്കാരുടെ പ്രശ്‌നം സുരക്ഷാപാളിച്ചകളല്ല ; മറിച്ച് ഒരു നേരത്തെ അന്നം തരപ്പെടുത്താനുള്ള ബദ്ധപ്പാടുകള്‍ മാത്രമാണ്.

Continue Reading