Current Date

Search
Close this search box.
Search
Close this search box.

ജി 20 അധ്യക്ഷസ്ഥാനത്തെ ആദ്യ അറബ് രാഷ്ട്രമായി സൗദി

റിയാദ്: ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനത്ത് ആദ്യമായി ഒരു അറബ് രാഷ്ട്രം. ഞായറാഴ്ചയാണ് ജപ്പാനില്‍ നിന്നും സൗദി അറേബ്യ അധ്യക്ഷ പദവി ഏറ്റെടുത്തത്.

2020 നവംബര്‍ 21,22 തീയതികളില്‍ സൗദിയില്‍ വെച്ച് ജി 20 നേതാക്കളുടെ ആഗോള ഉച്ചകോടി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അധ്യക്ഷ പദവി സ്വീകരിച്ചതെന്ന് ഞായറാഴ്ച സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിലെ ഒസാക്ക ഉച്ചകോടിയില്‍ തീരുമാനമെടുത്ത അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ ബഹുമുഖ സമവായം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി പ്രതിജ്ഞാബദ്ധരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പൊതുവായ അഭിപ്രായ രൂപീകരണത്തിനുള്ള അതുല്യമായ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ നിഷേധങ്ങളുടെ പേരില്‍ സൗദി അന്താരാഷ്ട്ര സമൂഹത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന സമയത്ത് അത്തരം ആരോപണങ്ങള്‍ക്ക് തടയിടാന്‍ വേണ്ടി കൂടിയാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്നും വിലയിരുത്തലുണ്ട്.

Related Articles