Islam Onlive

റമദാനിന്റെ പകലില്‍ ആഹാരം വില്‍ക്കാമോ?

ആഹാരസാധനങ്ങള്‍ വില്‍പന നടത്തുന്ന ഒരാള്‍ റമദാനിലെ പകല്‍ സമയത്ത് അതിന്റെ വില്‍പന നടത്തുന്നതിന്റെ വിധി എന്താണ്? മറുപടി: റമദാനിന്റെ പകല്‍ സമയത്ത് ആഹാരസാധനങ്ങള്‍ വില്‍പന നടത്തുന്നത് അനുവദനീയമാണ്. നോമ്പ് തുറക്കുന്നതിനുള്ള ആഹാരപദാര്‍ഥങ്ങള്‍ സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് വാങ്ങുന്നവരല്ല എല്ലാ ആളുകളും. റമദാനിന്റെ പകലില്‍ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുകവലിക്കുകയോ ഇണയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ആഹാരവിഭവങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന ഒരാള്‍ മേല്‍പറയപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ അയാളുടെ വില്‍പന നോമ്പിനെ ബാധിക്കുകയില്ല. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളും ആരോഗ്യ പ്രശ്‌നങ്ങളാല്‍ നോമ്പെടുക്കാത്തവരുമായ നിരവധി ആളുകല്‍ സമൂഹത്തിലുണ്ടാവും. അങ്ങനെ ഇളവുള്ളവര്‍ പരസ്യമായി ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് വെടിയണം. അതുകൊണ്ടാണ് പല മുസ്‌ലിം രാഷ്ട്രങ്ങളിലും റമദാനില്‍ റെസ്റ്റോറന്റുകള്‍ അടച്ചിടുകയോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്ന ഇടം പൊതുജനങ്ങളുടെ കാഴ്ച്ചയില്‍ നിന്ന് മറച്ചു വെക്കുകയോ ചെയ്യുന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus