Islam Onlive

തീര്‍ഥാകടര്‍ക്ക് ഇഫ്താര്‍ കിറ്റുകളുമായി മക്കയില്‍ മലയാളി വിദ്യാര്‍ഥികള്‍

Jul 04 - 2016

മക്ക: മസ്ജിദുല്‍ ഹറാമിലെത്തുന്ന വിശ്വാസികള്‍ക്ക് നോന്പുതുറ വിഭവങ്ങളൊരുക്കി മാതൃകയാകുകയാണ് ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍. സ്റ്റുഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഈ അവധിക്കാലം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചത്. ഹറമിലേക്കുള്ള വഴിയിലാണ് പ്രഥാനമായും ഇത്ഫാര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കിയിലേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. നോമ്പുതുറക്കാന്‍ കണക്കാക്കിയാണ് പലരും ഹറമിലെത്തുന്നത്. വൈകുന്നേരത്തെ ട്രാഫിക് കുരുക്കില്‍ പെട്ട് പലര്‍ക്കും മഗ്‌രിബിന് മുമ്പ് മസ്ജിലെത്താന്‍ സാധിക്കാറില്ല. ജിദ്ദ, മദീന തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വരുന്ന ഇത്തരം സന്ദര്‍ശകര്‍ക്കും തീര്‍ഥാടകര്‍ക്കുമാണ് സ്റ്റുഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ശാരി സിത്തീനിലെ ട്രാഫിക് സിഗ്‌നലിലാണ് പ്രധാനമായും കിറ്റുകള്‍ വിതരണം ചെയ്യാറുള്ളത്. ചില ദിവസങ്ങളില്‍ ഹറമിലും ഇവര്‍ നോന്പു തുറ വിഭവങ്ങളുയി എത്താറുണ്ട്. സ്വന്തം വീടുകളില്‍ നിന്നും ഉണ്ടാക്കിനല്‍കുന്നതും ഹറമിന് ചുറ്റും താമസിക്കുന്ന മലയാളി കുടുംബങ്ങളില്‍ ന്നിന്നും ശേഖരിക്കുന്ന വിഭവങ്ങളുമായി വൈകുന്നേരം അഞ്ചരയോടെ ഇവര്‍ ഒത്തു ചേരും. ഒരു മണിക്കൂറിനകം ഇവ പാക്കറ്റുകളിലാക്കി വിതരണത്തിന് തയ്യാറാക്കും. ആറ് മുതല്‍ പതിനഞ്ച് വരെ വിദ്യാര്‍ഥികള്‍ ഒരോ ദിവസവും വിതരണത്തിനുണ്ടാകും. വെള്ളം, ജ്യൂസ്സ്, ലബന്‍, കാരക്ക, ഓറഞ്ചു, സമൂസ, ഗുലാം തുടങ്ങിയ വിവിധയിനം നോമ്പ് തുറ വിഭവങ്ങളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. വിദ്യാര്‍ഥികളില്‍ സേവനവികാരം വളര്‍ത്തിയെടുക്കുകയെന്ന ഉദേഷത്തോടെ നടത്തിവരുന്ന ഇഫ്താര്‍ കിറ്റ് വിതരണം വരു നാളുകളില്‍ വിപുലമായി നടത്തുമെന്ന്  സ്റ്റുഡന്‍സ് ഇന്ത്യ മക്ക ഘടം കോഡിനേറ്റര്‍ അറിയിച്ചു. സ്റ്റുഡന്‍സ് ഇന്ത്യ പ്രവര്‍ത്തകരായ അസ്‌ലം, ഹിഷാം, അമീന്‍, മര്‍വാന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus