Islam Onlive

Ramadan News

ദാറുല്‍ ഈമാന്‍ ഈദ് ഗാഹ് ഇന്ത്യന്‍ സ്‌കൂളില്‍

മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ദാറുല്‍ ഈമാന്‍ കേരള വിഭാഗം കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഈസ ടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് ഷഫീഖ് അറിയിച്ചു. ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച്  പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 5.10ന് നടക്കുന്ന ഈദ് ഗാഹിന് സഈദ് റമദാന്‍ നദ്‌വി നേതൃത്വം നല്‍കും. ഈദ് ഗാഹില്‍ പങ്കെടുക്കാനത്തെുന്നവര്‍ക്ക് റിഫ്രഷ്‌മെന്റ്   സൗകര്യവും ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

പെരുന്നാളിന് മോടി കൂട്ടി യൂത്ത് ഇന്ത്യയുടെ 'സഹോദരന് ഒരു പെരുന്നാള്‍ സമ്മാനം'

അല്‍ഖോബാര്‍: ആഹ്ലാദങ്ങള്‍ പങ്കുവെക്കപ്പെടുമ്പോഴാണ് ആഘോഷങ്ങള്‍ പൂര്‍ണമാവുന്നതെന്ന് ഓര്‍മപ്പെടുത്തി യൂത്ത് ഇന്ത്യ ഇത്തവണയും പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്ര വിതരണം സംഘടിപ്പിക്കുന്നു. അഖില സൗദി തലത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള 'സഹോദരന് ഒരു പെരുന്നാള്‍ സമ്മാനം' പദ്ധതിയുടെ സൗദി തല ഉദ്ഘാടനം ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ സിദ്ദീഖ് അഹ്മദ് നിര്‍വഹിച്ചു. ഇറാം ഗ്രൂപ്പിന്റെ ഉപഹാരം ഡോക്ടര്‍ സിദ്ദീഖ് അഹ്മദില്‍ നിന്ന് യൂത്ത് ഇന്ത്യ സൗദി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അനീസ് അബൂബക്കര്‍ ഏറ്റുവാങ്ങി.

Continue Reading

ശവ്വാല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ജൂണ്‍ 24 ശനിയാഴ്ച (റമദാന്‍ 29) മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദ് (04952703366, 9895271685), കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാര്‍ (04952771537, 04936203385, 04832734690, 04602202041, 04912509888, 04885242658) എന്നിവര്‍ അറിയിച്ചു.

Continue Reading

ജാതി വിവേചനത്തിനെതിരെ ചക്ലിയ സമുദായത്തോടൊപ്പം സാഹോദര്യ ഇഫ്താര്‍

മുതലമട: ജാതി വിവേചനത്തിനും അയിത്തത്തിനുമെതിരെ പോരാട്ടം നയിക്കുന്ന ചക്ലിയ സമുദായത്തിനു ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതലമട അംബേദ്കര്‍ കോളനിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഇഫ്താര്‍ വിരുന്ന് പ്രശസ്ത നോവലിസ്റ്റും ആക്ടിവിസ്റ്റുമായ രൂപേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

Continue Reading

കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കായി യൂത്ത്‌ഫോറത്തിന്റെ സൗഹൃദ ഇഫ്താര്‍

ദോഹ: ദോഹയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കായി യൂത്ത്‌ഫോറം സൗഹൃദ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പരസ്പരം സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ ഇഫ്താര്‍ മീറ്റുകള്‍ പോലുള്ള കൂടിച്ചേരലുകള്‍ കൊണ്ട് സാധിക്കുമെന്ന് ഇഫ്താര്‍ മീറ്റിനു മുന്നോടിയായി നടന്ന സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. അസഹിഷ്ണുതക്കും വിദ്വേഷങ്ങള്‍ക്കുമെതിരെ സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

Continue Reading

ഇന്ത്യയിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്രയമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ റമദാന്‍ പ്രൊജക്ട് 2017. ഈ വര്‍ഷം പ്രൊജക്ടിന്റെ ഭാഗമായി അമ്പതിനായിരത്തിലേറെ ഇഫ്താര്‍ കിറ്റുകളാണ് വിതരണം ചെയ്തത്. അഞ്ച് മുതല്‍ ആറ് വരെ അംഗങ്ങളുള്ള കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ്.

Continue Reading

ഫാസിസത്തിനെതിരെ ഐക്യത്തിനാഹ്വാനം ചെയ്ത് എസ്.ഐ.ഒ ഇഫ്താര്‍

കാസര്‍ഗോഡ്: ഫാസിസത്തിനെതിരെ ഐക്യത്തിനാഹ്വാനം ചെയ്ത് എസ്.ഐ.ഒ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പലകാലങ്ങളിലായി കാസര്‍ഗോഡ് ജില്ലയില്‍ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്കിരയായവരും അവരുടെ ബന്ധുക്കളുമായിരുന്നു ചടങ്ങിലെ മുഖ്യാതിഥികള്‍. 'റിയാസ് മൗലവി ആവര്‍ത്തിക്കപ്പെടരുത്' എന്ന തലക്കെട്ടിലാണ് സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളും ഒത്തുചേര്‍ന്ന സദസ്സില്‍ സംഘ്പരിവാര്‍ അക്രമണങ്ങളുടെ ഇരകള്‍ അവരുടെ നോവുകള്‍ പങ്കുവെച്ചു.

Continue Reading

തന്‍സീല്‍ ഖുര്‍ആന്‍ ക്വിസ്; സമ്മാനങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം: എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'തന്‍സീല്‍' ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ഷാന കൊളപ്പുറം (അല്‍ഫുര്‍ഖാന്‍ സ്‌കൂള്‍) വിജയിയായി. നൂറ.ടി.സി (അല്‍ ജാമിഅ ശാന്തപുരം), ബാസില്‍ കെ.പി. (അല്‍ജാമിയ ശാന്തപുരം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മലബാര്‍ ഹൗസില്‍ നടന്ന മത്സരത്തിന് ഹഫീദ് നദ്‌വി നേതൃത്വം നല്‍കി.

Continue Reading

സൗഹാര്‍ദവേദിയായി മുഖ്യമന്ത്രിയുടെ ഇഫ്താര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നിയമസഭ മെംബേഴ്‌സ് ലോഞ്ചില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖരുടെ സംഗമവേദിയായി. ഗവര്‍ണര്‍ പി. സദാശിവം, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ബാലന്‍, എം.എം. മണി, കടകംപള്ളി സുരേന്ദ്രന്‍, ഡോ. കെ.ടി. ജലീല്‍, കെ.കെ. ശൈലജ, ജെ. മെഴ്‌സിക്കുട്ടിയമ്മ, എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, ടി.പി.  രാമകൃഷ്ണന്‍, വി.എസ്.

Continue Reading

മാനവിക ഐക്യം റമദാനിന്റെ സന്ദേശം: കെ.എന്‍.എം

കോഴിക്കോട്: വിശപ്പിന്റെ വിളി അനുഭവിച്ചറിയുന്നതോടൊപ്പം, വികാര-വിചാരങ്ങളെ നിയന്ത്രിക്കാനുള്ള പരിശീലനമാണ് വ്രതാനുഷ്ഠാനമെന്ന് കെ.എന്‍.എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച റമദാന്‍ സുഹൃദസംഗമം അഭിപ്രായപ്പെട്ടു. ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാകുന്നത് ഏറെ ആശങ്കാജനകമാണ്. അതിന്റെ തിക്ത ഫലം ഏറെ അനുഭവിക്കേണ്ടിവരുന്നത് പ്രവാസികളായ ഇന്ത്യക്കാരാണ്. രാഷ്ട്ര നേതാക്കള്‍ വികാരത്തിന് വശംവദരാകാതെ, ലോക സമാധാനവും രാജ്യതാല്‍പര്യവും പരിഗണിക്കണമെന്ന് കെ.എന്‍.എം ആവശ്യപ്പെട്ടു.

Continue Reading