Islam Onlive

പെരുന്നാള്‍ പൊലിമ

ചെറിയ പെരുന്നാള്‍ വലിയ സന്തോഷമാണ് വിശ്വാസികളിലുണ്ടാക്കുന്നത്. അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ഒരു മാസം പട്ടിണി കിടക്കുകയും കണ്ണുകള്‍, കാതുകള്‍, നാവ് എന്നിവയെ മനസ്സിന്റെ പൂര്‍ണനിയന്ത്രണത്തിലാക്കി നന്മ തേടുകയും ചെയ്തവര്‍ക്ക് മാത്രമേ ഈദുല്‍ ഫിത്‌റിന്റെ ആനന്ദം അനുഭവപ്പെടുകയുള്ളൂ.

Continue Reading

റമദാനിന്റെ നനവ്

കൊടും വേനലില്‍ റമദാന്‍ വന്നാലും അതിന് നനവുണ്ടാവും. അത് വിശ്വാസികളുടെ മനസ്സിനെയാണ് നനയ്ക്കുക. പശ്ചാത്താപം മനസ്സിലുണര്‍ത്തി ആ നനവ് കണ്‍കളിലേക്കെത്തിക്കുന്നു. അങ്ങനെയല്ലാതെ വ്രതമാസം വിശ്വാസികള്‍ക്കുണ്ടാവാന്‍ പാടില്ല. ആ നനവിന് മനുഷ്യാരംഭത്തോളം പഴക്കമുണ്ട്. തെറ്റു സംഭവിച്ചു പോയ ആദമിന്റെയും ഇണയുടെയും ആദ്യവാക്കുകളില്‍ ആ നനവുണ്ടായിരുന്നു. 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ആത്മദ്രോഹം ചെയ്തുപോയി. നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യാത്ത പക്ഷം ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോകും.'

Continue Reading

മഹാനായവന്റെ സല്‍ക്കാരം

നാട്ടിലെ വേണ്ടപ്പെട്ട ഒരാള്‍, പ്രശസ്തനും മഹാനുമായ ഒരാള്‍, പലരെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ അയല്‍പക്കത്തു താമസിക്കുന്ന പരിചിതനായ നിങ്ങളെമാത്രം ക്ഷണിച്ചില്ല. എങ്കില്‍ വലിയ വിഷമമല്ലേ നിങ്ങള്‍ക്കുണ്ടാവുക? അതെ, അവഗണന ആരില്‍നിന്നുണ്ടായാലും നമുക്ക് വിഷമമാണ്. അത് ഉന്നതനും പ്രശസ്തനുമായ ഒരാളില്‍ നിന്നായാല്‍ വിഷമം കൂടുതലായിരിക്കും.  ഇങ്ങനെ അവഗണിക്കപ്പെടുമ്പോള്‍ നമുക്ക് പ്രത്യേകമായ ഒരു ബാധ്യതയുണ്ട്.

Continue Reading

സ്വര്‍ഗം വാങ്ങാന്‍ വേണ്ട പണം

ഇന്ന് വീട് പൂവണിയാത്ത സ്വപ്‌നമാണ്. വീടുണ്ടാക്കുന്നതിനേക്കാള്‍ പണം വീടിന്റെ ഭൂമിക്ക് വേണം. എന്നാല്‍ സ്വര്‍ഗത്തില്‍ ഇത്തിരി സ്ഥലം കിട്ടാന്‍ എത്ര തുക വേണ്ടിവരും?

Continue Reading

മനസ്സിന് പരിമളമേകുന്ന റമദാന്‍

വിയര്‍പ്പും പൊടിയും പുരണ്ട വസ്ത്രം കഴുകിയുണക്കി അതിലിത്തിരി സുഗന്ധം പുരട്ടി തണുത്തവെള്ളത്തില്‍ കുളിച്ചശേഷം അതെടുത്തണിഞ്ഞാലുള്ള സുഖം നാം അനുഭവിച്ചു വരുന്നതാണ്. വിശ്വാസിയുടെ മനസ്സ് റമദാനിലെ ഒന്നാം നാള്‍ മുതല്‍ ഇപ്പറഞ്ഞ പരുവത്തിലായിരിക്കും. പള്ളിയും വീടും പരിസരവും അതിലേക്കുള്ള വഴിയും വൃത്തിയാക്കി എങ്ങും ഒരു സല്‍ക്കാരപ്രതീതിയാണ് റമദാനിന് മുമ്പുള്ള ദിനങ്ങളില്‍. ആരെയാണ് നാം സല്‍ക്കരിക്കുന്നത്?

Continue Reading

ശവ്വാലമ്പിളിക്ക് എന്തൊരഴക്?

സ്വര്‍ഗത്തിലേക്കുള്ള അല്ലാഹുവിന്റെ ക്ഷണത്തിന് കഴിവിന്റെപടി ഉത്തരം നല്‍കിയ സത്യവിശ്വാസികള്‍ ശവ്വാല്‍ പൂമ്പിറയെ സ്വാഗതം ചെയ്യുകയാണ്. ഹൃദയത്തില്‍ വിരിഞ്ഞ പ്രതീക്ഷയുടെ പൂവുകള്‍ക്ക് ഭക്തിയുടെ നറുമണം. അല്ലാഹു അക്ബര്‍.

Continue Reading

അഹങ്കാരം ഉരുകിത്തീരണം

വിനയം ഉണ്ടെന്ന് പരക്കെ അറിയപ്പെടുന്നവരില്‍ പോലും അഹങ്കാരത്തിന്റെ ചില കണികകള്‍ ഉണ്ടായേക്കാം. അത് കണ്ടെത്തി അതിനെ ഉരുക്കി കളയാന്‍ പറ്റിയ മാസമാണ് റമദാന്‍. ഒരാള്‍ റമദാനില്‍ വ്രതമനുഷ്ഠിക്കുക എന്നാല്‍ അല്ലാഹുവിന്റെ മുന്നില്‍ വിനയം പ്രകടിപ്പിക്കുന്നു എന്നാണര്‍ഥം.

Continue Reading

മധുരിക്കുന്ന പട്ടിണി

എന്താണ് വ്രതം? അത് മധുരിക്കുന്ന പട്ടിണിയാണ്. ഇത്തവണ പതിനാലു മണിക്കൂറാണ് ആ പട്ടിണിയുടെ ദൈര്‍ഘ്യം. നമ്മുടെ ചില സംസ്ഥാനങ്ങളില്‍ നല്ല ചൂടുകാലമാണിത്. എന്നിട്ടും വിശ്വാസികള്‍ വെള്ളവും ഭക്ഷണവും വെടിയുന്നു. ആരുടെയും പ്രീതിക്കല്ല, പ്രശസ്തിക്കുമല്ല. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി.

Continue Reading

ഈ കച്ചവടം നഷ്ടമാകില്ല

വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണം കൊണ്ട് പരിശുദ്ധമാക്കപ്പെട്ട മാസമാണ് റമദാന്‍. മറ്റ് മാസങ്ങളില്‍ ലഭിക്കുന്നതിനേക്കാളധികം ലാഭം വിശ്വാസികള്‍ക്ക് ഈ മാസത്തില്‍ ലഭിക്കും എന്ന് ഖുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം. നല്ലകാര്യങ്ങള്‍ ഏതുമാസത്തില്‍ ചെയ്താലും സത്യവിശ്വാസികള്‍ക്ക് വര്‍ധിച്ചതോതില്‍ പ്രതിഫലം നല്‍കുക എന്നത് അല്ലാഹുവിന്റെ നയമാണ്.

Continue Reading

വസ്ത്രം വാങ്ങാന്‍ വൈകിയോ?

ചെറിയ പെരുന്നാളിന്റെ വസ്ത്രം അന്നത്തെ ഉപയോഗം കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ അലക്കി വലിയ പെരുന്നാള്‍ വരെ മടക്കിവെക്കുന്ന അവസ്ഥയായിരുന്നു അമ്പത് വര്‍ഷം മുമ്പ് മുസ്‌ലിംകളില്‍ ഭൂരിപക്ഷത്തിന്നുമുണ്ടായിരുന്നത്. ദാരിദ്ര്യം അത്രമാത്രം കഠിനമായിരുന്നു. ഇന്ന് നമ്മുടെ കുട്ടികള്‍ക്കുപോലുമുണ്ട് നാലും അഞ്ചും ജോഡി ഉടുപ്പുകള്‍. അല്ലാഹു നമ്മെ വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. ഇതിന്നിടയില്‍ ഒരു പ്രധാന വസ്ത്രം നമുക്ക് നഷ്ടപ്പെട്ടുവോ?

Continue Reading