Current Date

Search
Close this search box.
Search
Close this search box.

കെ.എ ഖാദര്‍ ഫൈസി

kader-faisi.jpg

1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്.

വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

പഠനകാലത്ത് തന്നെ എഴുത്തിലും ഗവേഷണത്തിലും തല്‍പരനായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വിദ്യാര്‍ഥി സംഘമാം നൂറുല്‍ ഉലമായുടെ പ്രസിദ്ധീകരണമായ അല്‍ മുനീറിന്റെ പത്രാധിപ സ്ഥാനം വഹിച്ചിരുന്നു. അറബി ഭാഷക്ക് പുറമെ സ്വപ്രയത്‌നത്താല്‍ ഇംഗ്ലീഷ് ഭാഷയിലും പ്രാവിണ്യം നേടി. ക്രിസ്തുമതം, സൂഫിസം, ഖബ്‌റാരാധന തുടങ്ങിയ വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്.

ബൈബിള്‍ ഇന്ന്, വിശുദ്ധ പൗലോസും ക്രിസ്തുമതവും, ഇസ്‌ലാം ആഗോള സമാധാന പ്രസ്ഥാനം, മതം ശാസ്ത്രം, യുക്തിവാദം, വര്‍ഗീയതയും വിഭാഗീയതയും, സൂഫിസത്തിന്റെ വേരുകള്‍, ബൈബിളിലെ ആ പര്വാചകന്‍ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്. മുഹമ്മദ് നബി ബൈബിളില്‍, അല്ലാഹുവിന്റെ ഔലിയാക്കള്‍, സുന്നത്ത് ഇസ്‌ലാമിക ശരീഅത്തില്‍, ഇഹ്‌യാ ഉലൂമുദ്ദീന്‍, ഹാറൂന്‍യഹ്‌യുടെ അന്ത്യനാളിന്റെ അടയാളങ്ങള്‍ സൂറത്തുല്‍ കഹ്ഫില്‍ മുതലായവ വിവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
കേരള ഇസ്‌ലാമിക് അക്കാദമി കോഴിക്കോട് സെക്രട്ടറി, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിക്ക് കീഴിലുള്ള ബോര്‍ഡ് ഓഫ് സറ്റഡീസ് മെമ്പര്‍, മലപ്പുറം എ. ആര്‍ നഗറിലെ ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഭാര്യ: റുഖിയ്യ, പുത്രന്‍മാര്‍: അത്വാഉറഹ്മാന്‍, ഫസ്‌ലുറഹ്മാന്‍.

Related Articles