Current Date

Search
Close this search box.
Search
Close this search box.

1.3 മില്യണ്‍ അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കി റെഡ് ക്രസന്റ് ഡെബിറ്റ് കാര്‍ഡ് നല്‍കും

അങ്കാറ: രാജ്യത്തെ 1.3 മില്യണ്‍ അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കി റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എന്നിന്റെ പിന്തുണയുള്ള എമര്‍ജന്‍സി സോഷ്യല്‍ സേഫ്റ്റി നെറ്റ് പ്രോഗ്രാം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തുര്‍ക്കിയിലെ റെഡ് ക്രസന്റ് വിഭാഗം മേധാവി കരീം കിനിക് ആണ് കിസിലേ എന്നറിയപ്പെടുന്ന തുര്‍ക്കി റെഡ്ക്രസന്റിനെക്കുറിച്ച് വിശദീകരിച്ചത്.

സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതു മുതല്‍ കിസിലേ സന്നദ്ധ സേവന രംഗത്തു സജീവമാണെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി സംഘടന ഇത്തരം സഹായവിതരണം നല്‍കുന്നുണ്ടെന്നും തുര്‍ക്കിയിലെ അനദോലു ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് തുര്‍ക്കിയിലെ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ഇത്തരത്തില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

കുടിയേറ്റ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ത്ഥികള്‍ക്കാണ് ഈ കാര്‍ഡുകള്‍ വിതരണം ചെയ്യുക. ഓരോ അഭയാര്‍ത്ഥിക്കും ഒരു മാസം 28 ഡോളര്‍ വീതം കാര്‍ഡില്‍ ലഭ്യമാക്കും. എ.ടി.എമ്മുകള്‍ വഴി ഇവര്‍ക്ക് പണം പിന്‍വലിക്കാം.

 

Related Articles