മുജീബുറഹ്മാന്‍ കിനാലൂര്‍

Jul 10 - 2012

ശബാബ് വാരികയുടെ എഡിറ്റര്‍ . 2007 ജനുവരി മുതല്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്.  കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കിനാലൂരില്‍ 1972 മെയ് 1ന് ജനനം. കിനാലൂര്‍ ജി യു പിസ്‌കൂള്‍, പൂവമ്പായി എ എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1993ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമയും 1995ല്‍ കോഴിക്കോട് ടി ടി ഐയില്‍ നിന്ന് അധ്യാപക പരിശീലനവും 1999ല്‍ അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും നേടി.
1991 മുതല്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതുന്നു. പഠനപ്രബന്ധങ്ങളും വിവര്‍ത്തനങ്ങളുമായി നൂറിലേറെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാലകൗതുകം ബാലമാസിക, സര്‍ഗവിചാരം മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപരായി. വര്‍ത്തമാനം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു.അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് കണ്‍വീനര്‍ പദവി വഹിച്ചുവരുന്നു. കെ സലീനയാണ് ഭാര്യ. ഹിബ, ഹദിയ, ഹാദി മക്കള്‍
പ്രസിദ്ധീകരിച്ച കൃതികള്‍ :
മതമൈത്രിയും കേരള മുസ്‌ലിംകളും  (2002), ചേകനൂര്‍ അകവും പുറവും  (2003),അമേരിക്കന്‍ സാമ്രജ്യത്തം അനീതിയുടെ ലോകവാഴ്ച, പ്രവര്‍ത്തകന്റെ ആത്മ വിചാരങ്ങള്‍ (2008), ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്  (2010)

Stories from the Author


മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി..
kanaser Thu, 15/02/2018 - 11:26
ഹജ്ജ് സബ്‌സിഡി: മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു സലാം
kanaser Sat, 20/01/2018 - 11:43
ഹിജാമ ദൈവിക ചികിത്സയോ?
Naseef Fri, 09/06/2017 - 15:05
വിവേചന ചിന്തയും അപരിഷ്‌കൃതത്വവും സൃഷ്ടിക്കുന്നത് മദ്‌റസകളോ!
Naseef Sat, 28/11/2015 - 12:12