Current Date

Search
Close this search box.
Search
Close this search box.

296 വ്യക്തികളെ ഈജിപ്ത് ഭീകരപട്ടികയില്‍ ചേര്‍ത്തു

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ുഹുഡ് ആക്ടിംഗ് മുര്‍ശിദ് മഹ്മുദ് ഇസ്സത്ത് അടക്കമുള്ള 296 വ്യക്തികളെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഈജിപ്ഷ്യന്‍ കോടതി ബുധനാഴ്ച്ച തീരുമാനിച്ചു. മുസ്‌ലിം അന്താരാഷ്ട്ര സംഘാടനത്തിന്റെ ചുമതലയുള്ള ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഇബ്‌റാഹീം മുനീര്‍ (ലണ്ടന്‍), ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍മുര്‍സി (ജയിലില്‍), കൂടിയാലോചനാ സമിതി അംഗം മുഹമ്മദ് ജമാല്‍ ഹശ്മത് (വിദേശം) തുടങ്ങിയവര്‍ പ്രസ്തുത പട്ടികയിലുണ്ടെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വിജ്ഞാപനം വ്യക്തമാക്കുന്നു.
ഈജിപ്തിലെ നിയമമനുസരിച്ച് ഔദ്യോഗിക പത്രങ്ങളില്‍ ഇത് പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം തീരുമാനത്തിനെതിരെ അപ്പീലിന് പോകാവുന്നതാണ്. മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായിട്ടാണ് ഈജിപ്ത് ഭരണകൂടം എണ്ണുന്നത്. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ അട്ടിമറിയിലൂടെ പുറത്താക്കിയതിന് ശേഷം 2013 ഡിസംബറിലാണ് ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി ഈജിപ്ത് പ്രഖ്യാപിച്ചത്.

Related Articles