മുഹമ്മദ് അല്‍-ഗസാലി

May 01 - 2012

ആധുനിക കാലത്തെ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായ മുഹമ്മദ് അല്‍ ഗസാലി 1917 സെപ്റ്റംബര്‍ 23 ന് ഈജിപ്തിലെ ബഹീറയില്‍ ജനിച്ചു. പത്താം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. 1941 ല്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദം നേടി. പഠനകാലത്ത് തന്നെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ പത്രത്തില്‍ എഴുതാന്‍ ആരംഭിച്ചു. 1984 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ അമീര്‍ അബ്ദുല്‍ ഖാദില്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനായി അള്‍ജീരിയയിലേക്ക് പോയി. അനേകം അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 1989 ല്‍ ഫൈസല്‍ അവാര്‍ഡ് ലഭിച്ചു.

Stories from the Author