ലൈംഗികരഹിത ദാമ്പത്യം

Nov 27 - 2012

ചോദ്യം: ഭാര്യാ-ഭര്‍തൃ ബന്ധത്തെകുറിച്ചാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷവും നാല് മാസവുമായി. എന്നാല്‍ ഇതുവരെ ഞങ്ങള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല. ഭര്‍ത്താവിന് ചികിത്സകള്‍ നടത്തിയിട്ടും വേണ്ടത്ര ഫലം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ താല്‍പര്യക്കുറവാണ് ഞാന്‍ അതില്‍ മനസിലാക്കുന്ന കാരണം. ശാരീരിക പരിശോധനകളിലൊന്നും അദ്ദേഹത്തിന് യാതൊരു കുറവും ഇല്ലെന്നുള്ള റിപോര്‍ട്ടാണുള്ളത്. ഇത് ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ഞാന്‍ എന്താണ് ചെയ്യേണ്ടത്?

മറുപടി: നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അത്രയൊന്നും കാലം കഴിഞ്ഞിട്ടില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ദമ്പതികളില്‍ ഒരാള്‍ക്ക് പങ്കാളിയുമായുള്ള ശാരീരിക ബന്ധത്തില്‍ താല്‍പര്യം ഇല്ലാത്തതിന് പല കാരണങ്ങള്‍ ഉണ്ടാവാം. ഇസ്‌ലാമിന്റെ വീക്ഷണം സമാധാനത്തിന്റേതാണ്. അതുണ്ടാകുന്നതിന് ആദ്യമായി വേണ്ടത് പരസ്പരം മനസിലാക്കലാണ്. ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിന് മറുപടി നല്‍കാന്‍ സൈക്കോളജിസ്റ്റായ ഞാന്‍ ആളല്ല. അത്തരത്തിലുള്ള മറുപടി പ്രതീക്ഷിക്കുന്നുവെങ്കില്‍ പണ്ഡിതന്‍മാരോടാണ് ചോദിക്കേണ്ടത്. ഇതുവരെ ശാരീരിക ബന്ധം പുലര്‍ത്താത്ത നിങ്ങള്‍ക്ക് വിവാഹമോചനത്തിനവകാശമുണ്ട്. എന്നാല്‍ പരസ്പരം പരിഗണിച്ചു കൊണ്ടുള്ള രമ്യമായ ഒരു പരിഹാരമാണ് ഞാനുദ്ദേശിക്കുന്നത്.

ബന്ധങ്ങളിലെ പ്രധാനഘടകം പരസ്പരം സംഭാഷണമാണ്. നിങ്ങളുടെ വിവാഹത്തില്‍ സ്വീകരിച്ച ഉപാധികളെകുറിച്ചോ അതൊരു സാധാരണ രീതിയിലുള്ള വിവാഹമായിരുന്നോ അതല്ല, പ്രേമവിവാഹമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. വിവാഹത്തിന്റെ അടിസ്ഥാനങ്ങള്‍ എന്തൊക്കെ തന്നെ ആണെങ്കിലും പരസ്പരം സംവദിക്കാന്‍ നിങ്ങള്‍ പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. നിങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതിലൂടെ മനുഷ്യരെന്ന നിലയില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ പരസ്പരം തിരിച്ചറിയണം. വൈകാരിതലത്തിലുള്ള അടുപ്പം നിങ്ങള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കുന്നതിനത് സഹായകമായിരിക്കും. എങ്ങനെ പങ്കാളിയെ ലൈംഗികമായ സമീപിക്കാം എന്ന് പഠിപ്പിക്കുന്ന ഒരു സമാധാനപരമായ അന്തരീക്ഷമത് സൃഷ്ടിക്കുന്നു. അല്ലെങ്കില്‍ പരസ്പരം സഹകരണത്തോടെ വിവാഹം ബന്ധം മാന്യമായി അവസാനിപ്പിക്കുന്നതിനെങ്കിലും അത് സഹായിക്കും.

തന്റെ നവവധുവുമായി ശാരീരിക ബന്ധം ഉപേക്ഷിക്കുന്നതിലെ ചില കാരണങ്ങള്‍ നമുക്ക് നോക്കാം. അതില്‍ ഒന്നാമത്തേത് സത്യസന്ധമായി അയാള്‍ ഒരു വിവാഹം ആഗ്രഹിച്ചിട്ടില്ലായിരുന്നു, അല്ലെങ്കില്‍ തന്റെ വധുവായി കടന്നുവന്ന അവളെയല്ല അവന്‍ ആഗ്രഹിച്ചിരുന്നത്. അയാള്‍ മാത്രമായിരിക്കില്ല അതിനുത്തരവാദി. താന്‍ തയ്യാറാകാത്ത വിവാഹത്തിന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിച്ചതായിരിക്കാം. മറ്റൊരുകാരണം ലജ്ജയോ പരാജയപ്പെടുമോ എന്ന ഉല്‍കണ്ഠയോ ആയിരിക്കും. അദ്ദേഹത്തില്‍ നിങ്ങള്‍ നിരാശപ്പെട്ടേക്കുമോ എന്നയാള്‍ ഭയക്കുന്നുണ്ടാവാം. അല്ലെങ്കില്‍ നഗ്നനായി നിങ്ങളുടെ അടുത്ത് വരുന്നതില്‍ ലജ്ജിക്കുന്നതായിരിക്കാം. ശാരീരിക ബന്ധത്തില്‍ തനിക്കെത്രത്തോളം വിജയിക്കാന്‍ കഴിഞ്ഞേക്കുമെന്ന അസ്വസ്ഥതയും അതിന് കാരണമായേക്കാം. യുവാക്കളില്‍ വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്ന ഒരു കാര്യമാണിത്. അതുകൊണ്ട് തന്നെ പരസ്പര ആശയവിനിമയം വളരെ പ്രധാനമാണ്.

നിങ്ങള്‍ അയാള്‍ക്ക് നല്ല ഒരു കൂട്ടുകാരിയാകണമെന്ന് ആഗ്രഹിക്കുന്നു എന്നദ്ദേഹത്തെ ബോധ്യപ്പെടുത്തി കൊണ്ടായിരിക്കണം നിങ്ങള്‍ തുടങ്ങേണ്ടത്. നിലവിലെ അവസ്ഥ അതിന് തടസ്സമാകരുത്. നിങ്ങള്‍ക്ക് പറയാനുണ്ടെന്ന് അയാള്‍ അറിയണം. എന്നാല്‍ നല്ല ഒരു കൂട്ടുകാരിയായി കൊണ്ടായിരിക്കണമത്. അയാളെ കുറിച്ചും നിങ്ങള്‍ക്കിടയിലെ കാര്യങ്ങളെ കുറിച്ചും തുറന്ന് പറയുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കണം.

ഞാന്‍ കെണിയില്‍ പെട്ടുപോയി എന്നൊരിക്കലും നിങ്ങള്‍ക്ക് തോന്നരുത്, നല്ല ഒരു പരിഹാരമുണ്ടെന്ന് തന്നെ വിശ്വസിക്കണം. അതിന് സമയമെടുത്തേക്കാം. ഇത്തരം ഒരവസ്ഥയില്‍ നിങ്ങള്‍ വിവാഹബന്ധം നിലനിര്‍ത്തണോ വേണ്ടയോ എന്ന് പുനര്‍വിചിന്തനം നടത്തുന്നതിന് മുമ്പ് ശാരീരിക ബന്ധം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്നാണ് എന്റെ ഉപദേശം. പിരിയാനാണ് തീരുമാനമെങ്കില്‍ നല്ലരൂപത്തില്‍ പിരിയുന്നതിനത് സഹായകമായും. എന്നാല്‍ അയാളുമായി നല്ല സുഹൃദ്ബന്ധം നിലനിര്‍ത്തി തന്നെയായിരിക്കണം അതിന്റെ നടപടികള്‍ സ്വീകരിക്കേണ്ടത്.

ഏതുകാര്യത്തിന്റെയും പരിഹാരത്തില്‍ പ്രാര്‍ത്ഥനക്ക് അതിയായ പങ്കുണ്ടെന്ന് ഒരിക്കലും മറക്കരുത്. അതുകൊണ്ട് തന്നെ രമ്യമായ ഒരു പരിഹാരത്തിനായി പ്രാര്‍ത്ഥിക്കണം. അതുപോലെ തന്നെ ഭര്‍ത്താവിന്റെ നന്മക്ക് വേണ്ടിയും പ്രാര്‍ഥിക്കണം.

 
 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics