ആരാണ് അനാഥന്‍ ഫലസ്തീന്‍ കുട്ടിയോ, ഞാനോ?

പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട് കിടക്കുന്ന ഒരു കുട്ടിയെ ഞാന്‍ കണ്ടു. അവനെ എടുത്ത് വേണ്ട ചികിത്സ നല്‍കി ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു : നീ ആരാണ്?
അവന്‍ പറഞ്ഞു : ഞാന്‍ ഒരു ഫലസ്തീനി കുട്ടിയാണ്.
ഞാന്‍ ചോദിച്ചു : എന്താണ് നിനക്ക് പറ്റിയത്?
അവന്‍ പറഞ്ഞു : ഞങ്ങളുടെ വീടിന്റെ മുകളില്‍ ഒരു ബോംബ് വീണു. ഉമ്മയും ഉപ്പയും സഹോദന്‍മാരുമെല്ലാം രക്തസാക്ഷികളായി. എനിക്ക് അല്ലാഹു മതി അവന്‍ ഭരമേല്‍പ്പിക്കാന്‍ അത്യുത്തമന്‍! ഞങ്ങളുടെ മണ്ണ് സ്വതന്ത്രമാകുന്നത് വരെ, അവിടെ വിജയത്തിന്റെ കൊടി നാട്ടുന്നത് വരെ ഞാന്‍ പ്രതിരോധം തുടരും. ഞങ്ങളുടെയെല്ലാം ജീവന്‍ അതിന് കൊടുക്കാനും ഞങ്ങള്‍ തയ്യാറാണ്, ഞങ്ങള്‍ മൂന്നാമത്തെ വിജയത്തിനായി സൃഷ്ടിക്കപ്പെട്ട തലമുറയാണ്.
ആശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു : എന്താണ് മൂന്ന് കൊണ്ടുദ്ദേശിക്കുന്നത?
അവന്‍ പറഞ്ഞു : ഉമറുല്‍ ഫാറൂഖ് ഫലസ്തീനെ മോചിപ്പിച്ചു അതാണ് ഒന്നാമത്തെ വിജയം. പിന്നീട് സലാഹുദ്ദീന്‍ അത് വിജയിച്ചു അത് രണ്ടാമത്തെ വിജയം. ഇന്‍ശാ അല്ലാഹ്.. മൂന്നാമതായി അതിനെ വിജയിക്കുന്ന തലമുറ ഞങ്ങളായിരിക്കും.

ഞാന്‍ പറഞ്ഞു : ലോകത്തെ ഏറ്റവും ശക്തമായ സൈന്യമാണല്ലോ സയണിസ്റ്റുകളുടേത്, നിങ്ങളെങ്ങനെ അവര്‍ക്കെതിരെ വിജയം നേടും?
അവന്‍ പറഞ്ഞു : നിരായുധരായ ജനങ്ങളെ ഭയക്കുന്ന ശക്തമായ സൈന്യത്തെ നിങ്ങള്‍ കണ്ടിട്ടില്ലേ, കൈകൊണ്ട് നിര്‍മിച്ച ആയുധങ്ങളെ അവര്‍ ഭയക്കുന്നതും? വിശ്വാസവും ഖുര്‍ആനുമാണ് അവരുടെ ശക്തി. എന്നിരുന്നാലും ഏറ്റുമുട്ടലിനെ ഭയക്കുന്ന അവര്‍ മറ്റു വന്‍ ശക്തികളുടെ സഹായം തേടുന്നു. സ്ത്രീകളെയും കുട്ടികളെ കൊല്ലുന്നു. മസ്ജിദുകളും സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കുന്നു. എട്ടുവര്‍ഷമായി ഞങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്, എങ്കിലും അതിക്രമത്തെ ചെറുത്ത് യാഥാര്‍ഥ്യത്തോടൊപ്പമാണ് ജീവിക്കുന്നത്. അല്ലാഹുവോടാണ് ഞങ്ങള്‍ സഹായം തേടുന്നത്. ഞങ്ങള്‍ റോക്കറ്റുകളുണ്ടാക്കി, തുരങ്കങ്ങള്‍ കുഴിച്ചു, രക്തസാക്ഷികളെ സമര്‍പ്പിച്ചു. ഞങ്ങള്‍ അഭിമാനിക്കുന്നു. കാരണം ഞങ്ങളില്‍ മിക്കവരും ഖുര്‍ആന്‍ മനപാഠമുള്ളവരാണ്. പ്രത്യുല്‍പാദ ശേഷി കൂടിയവരുമാണ് ഞങ്ങള്‍. കഴിഞ്ഞ വര്‍ഷം 57804 കുട്ടികളാണിവിടെ ജനിച്ചത്. മരണ നിരക്കുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ 1 : 25 എന്ന അനുപാദത്തിലാണത്. ഇതെല്ലാം ഞങ്ങള്‍ക്ക് സയണിസ്ശറ്റുകളെ ചെറുക്കാന്‍ ശക്തിയും ധീരതയും നല്‍കുന്നു. 2010 ജൂലൈ മാസത്തില്‍ 4006 കുട്ടികളാണ് ഇവിടെ ജനിച്ചത്. അതായത് ദിവസവും 129 കുട്ടികള്‍. അതേസമയം ഒരു ദിവസം മരിക്കുന്നത് 5 പേര്‍ മാത്രമാണ്. അവരുടെ ആറ്റം ബോംബിനേക്കാള്‍ ശക്തമാണിത്.

ഞാന്‍ പറഞ്ഞു : പ്രായം വളരെ ചെറുപ്പമാണെങ്കിലും നിന്റെ സംസാരം വലിയവരുടേതാണ്.
അവന്‍ പറഞ്ഞു : യാഥാര്‍ത്ഥ്യത്തിന് പ്രായമറിയില്ല. അമാനുഷികതയുടെ നാടാണ് ഗസ്സ. ഒരുപക്ഷെ താങ്കള്‍ മാധ്യമങ്ങളില്‍ കാണുന്നുണ്ടായിരിക്കും. ജൂത-സയണിസ്റ്റുകളുടെ പേടിയും പരിഭ്രാന്തിയും താങ്കള്‍ കണ്ടിട്ടില്ലേ! ലോകത്ത് ഏറ്റവുമധികം കുട്ടികളായ രക്തസാക്ഷികളെ നല്‍കിയവരാണ് ഞങ്ങള്‍. ഉമ്മാ നിങ്ങള്‍ ക്ഷമിക്കണം, നിങ്ങള്‍ സത്യത്തില്‍ തന്നെയാണെന്ന് ഉമ്മമാരെ ആശ്വസിപ്പിക്കുന്ന കുട്ടികളാണ് ഞങ്ങളുടെ മാതൃക. അതുപോലുള്ള കുട്ടികളാണ് ഞങ്ങള്‍. ഞങ്ങളുടെ റോക്കറ്റുകളെ പേടിച്ച് കഴിഞ്ഞമാസം തെല്‍അവീവ് ആയിരങ്ങളെ കൊന്നത് നിങ്ങള്‍ അറിഞ്ഞതല്ലേ. വേനലവധിക്കാലത്ത് ടൂറിസം മേഖലയില്‍ വന്ന നഷ്ടം ഇസ്രയേലിനെ സാമ്പത്തികമായി തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ അവരുടെ ധാര്‍മിക നിലവാരവും തകര്‍ന്നിരിക്കുന്നു.

ഞാന്‍ പറഞ്ഞു : അല്ലാഹു അനുഗ്രഹിക്കട്ടെ, നിനക്ക് നല്ല രാഷ്ട്രീയ ബോധമുണ്ടല്ലോ, തികച്ചും വ്യത്യസ്തനായ ഒരു കുട്ടിയാണ് നീ.
അവന്‍ പറഞ്ഞു : അതെ, കളികള്‍ ആനന്ദം പകരുകയും ചോകളേറ്റുകള്‍ ലഭിക്കുമ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്ന ഒരു കുട്ടിയാണ് ഞാനും. എന്നാല്‍ ഓരോ ദിവസവും പീരങ്കിമുഴക്കങ്ങള്‍ക്കും വേലിക്കെട്ടുകള്‍ക്കും കീഴെയാണ് ഞാന്‍. എന്ത് തിന്നുമെന്നോ എന്ത് പഠിക്കുമെന്നോ അല്ലെങ്കില്‍ ഇന്ന് വൈകുന്നേരം വരെ ജീവിക്കുമെന്നോ എനിക്കറിയില്ല. ലോകത്തെ ഏറ്റവുമധികം ശത്രുതയും കൊണ്ടുനടക്കുന്നവരാണ് ജൂതന്‍മാര്‍. ഖുര്‍ആന്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ടല്ലോ. 'വിശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്നു നിനക്കു കാണാം' മാധ്യമങ്ങളാണ് അവരുടെ കളിപ്പാട്ടം. തങ്ങളാണ് സത്യമെന്ന് താങ്കളെ ബോധ്യപ്പെടുത്താനുള്ള കഴിവ് അവര്‍ക്കുണ്ട്. ഏറ്റവും അധികം കള്ളവും വഞ്ചനയും കാണിക്കുന്ന സമൂഹമാണവര്‍.  അതുകൊണ്ടായിരിക്കാം മൂസാ നബിക്ക് അല്ലാഹു ഒമ്പത് ദൃഷ്ടാന്തങ്ങള്‍ നല്‍കിയത്. എന്നിട്ടും അവര്‍ വിശ്വസിച്ചില്ല എന്നതാണ് ചരിത്രം.

ഞാന്‍ പറഞ്ഞു : നിന്റെ വിശ്വാസം കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു.
അവന്‍ പറഞ്ഞു : ചെറുപ്പം മുതലേ ഞങ്ങള്‍ പഠിക്കുന്നത് ഞങ്ങളുടെ മണ്ണ് പോരാട്ടത്തിന്റെ ഭൂമിയാണെന്നാണ്. വലിയൊരു ദൗത്യമാണ് അല്ലാഹു ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. മസജിദുല്‍ അഖ്‌സയുടെ മോചനമാണത്. ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ പണിയെടുക്കുന്ന വര്‍ഗീയ രാഷ്ട്രീയ സംഘടനയാണ് സയണിസ്റ്റുകള്‍. ഞങ്ങളുടെ മണ്ണിന്റെ മോചനത്തിനാണ് ഞങ്ങള്‍ പണിയെടുക്കുന്നത്. അപ്രകാരം നിങ്ങളുടെ നാടുകളെ ജൂത തേരോട്ടത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഞാന്‍ പറഞ്ഞു : നീ പറഞ്ഞത് വളരെ ശരിയാണ്. ഈ വശത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടിലായിരുന്നു.
അവന്‍ പറഞ്ഞു : രക്തവും കണ്ണീരും മുറിവുകളും വേദനകളുമെല്ലാം ഞങ്ങള്‍ക്ക് പുതുമയുള്ളതല്ല. ഓരോ ദിവസവും ഞങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത് അതാണ്. എന്നാല്‍ ഞങ്ങളുടെ രക്തം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. ഞങ്ങളുടെ വേദനകളാണ് ഞങ്ങളുടെ പ്രതീക്ഷ. മുമ്പ് കരിങ്കല്‍ ചീളുകളായിരുന്നു ഞങ്ങളുടെ കൈകളിലെങ്കില്‍ ഇന്ന് റോക്കറ്റുകളാണ്. താമസിയാതെ വിജയത്തിന്റെ കുട്ടികളാണെന്ന് ഞങ്ങളറിയപ്പെടും. ജനങ്ങള്‍ക്കറിയാത്ത ഒരു പുതു ഫലസ്തീന്‍ ജന്മം കൊണ്ടിരിക്കുന്നു. ഞങ്ങള്‍ വിജയത്തിന്റെ ആളുകളായതിനാലാണ് സയണിസ്റ്റുകള്‍ ഞങ്ങളെ ലക്ഷ്യം വെക്കുന്നത്. സോമെറ്റ് ഇന്‍സ്റ്റിട്യൂഷന്റെ തലവനായ ജൂത റബ്ബി ഞങ്ങളെ വിശേഷിപ്പിച്ചത് 'ഇക്കാലഘട്ടത്തിലെ അതികായന്‍മാര്‍' എന്നാണ്. അതിന്റെ എല്ലാ ക്രെഡിറ്റും വ്യതിരിക്തരായ ഞങ്ങളുടെ ഉമ്മമാര്‍ക്കും ധീരരായ പിതാക്കള്‍ക്കുമാണ്. ഇത്തരത്തില്‍ ഞങ്ങളെ വളര്‍ത്തിയതിന് അവര്‍ക്കാണ് സ്വര്‍ണ മെഡല്‍ നല്‍കേണ്ടത്.

ഞാന്‍ പറഞ്ഞു : വലിയ മോഹങ്ങളും നിശ്ചയദാര്‍ഢ്യവും വെച്ചുപുലര്‍ത്തുന്ന ഫലസ്തീന്‍ കുട്ടി എന്നെ ലജ്ജിപ്പിക്കുന്നു.
നേതാക്കളായ കുട്ടികളെ വാര്‍ത്തെടുക്കുന്ന ഞങ്ങളില്‍ നിന്ന് നിങ്ങള്‍ പഠിക്കണമെന്ന് പറഞ്ഞു കൊണ്ട് അവന്‍ തുടര്‍ന്നു: ഫലസ്തീന്‍ സമൂഹത്തില്‍ കുട്ടികളുടെ ശതമാനം എത്രയാണെന്ന് താങ്കള്‍ക്കറിയുമോ? അറിയില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തന്നെ പറഞ്ഞു : 2000 ത്തിലെ കണക്ക് പ്രകാരം 18 വയസ്സിന് താഴെയുള്ളവര്‍ 50 ശതമാനമാണ്. ഗസ്സയിലത് 56 ശതമാനമാണ്. ഇതാണ് ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തുന്നതും. ഞങ്ങള്‍ക്ക് ഉയര്‍ന്ന പ്രജനശേഷി നല്‍കിയ അല്ലാഹുവിന് സ്തുതി.

ഞാന്‍ പറഞ്ഞു : ഒരു കാര്യം ഞാന്‍ തുറന്നു പറയുകയാണ്. ഞാന്‍ നിന്റെ മുറിവുകള്‍ വെച്ചു കെട്ടിയപ്പോള്‍ ഒരു പാവം അനാഥകുട്ടി എന്നതായിരുന്നു എന്റെ മനസ്സ് നിന്നെ കുറിച്ച് പറഞ്ഞത്. എന്നാല്‍ നിന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു ഞാനാണ് അനാഥന്‍. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എനിക്ക് കിട്ടാത്ത പാഠങ്ങളാണ് നീ പകര്‍ന്നു തന്നത്. അല്ലാഹുവിന്റെ എല്ലാ സഹായവും അനുഗ്രഹവും നിങ്ങള്‍ക്കുണ്ടാകട്ടെ. ഞങ്ങള്‍ക്കുള്ളത് കൊണ്ട് നിങ്ങളെ പിന്തുണക്കുന്നു. ഇത്‌കേട്ട് ആശ്ചര്യത്തോടെ അവന്‍ പറഞ്ഞു : താങ്കള്‍ ആവലാതിപ്പെടേണ്ടതില്ല. എന്റെ നാഥന്‍ എനിക്ക് വഴികാണിക്കും. വിജയം വളരെ അടുത്തെത്തിയിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് എനിക്ക് അറിയിക്കാനുള്ളത്. ആര് ഞങ്ങളെ ഉപേക്ഷിച്ചാലും അല്ലാഹു ഞങ്ങളോടൊപ്പമുണ്ട്.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics