Current Date

Search
Close this search box.
Search
Close this search box.

അര്‍നോള്‍ഡ് ടോയന്‍ബി കണ്ട മതവും സംസ്‌കാരവും-1

അര്‍നോള്‍ഡ് ടോയന്‍ബിയുടെ പ്രസിദ്ധമായ “دراسة للتاريخ” (ചരിത്രത്തിന് ഒരു പഠനം) എന്ന ഗ്രന്ഥം യൂറോപ്യന്‍ ചിന്തകരില്‍ വലിയ പ്രസിദ്ധിയാര്‍ജിച്ച ചരിത്ര പഠനഗ്രന്ഥമാണ്. അനുയായികള്‍ അദ്ദേഹത്തിന്റെ ഈ പുസ്തകത്തിലെ വീക്ഷണങ്ങളെ കോപര്‍നികസിന്റെ കണ്ടുപിടുത്തങ്ങളുമായും ഗലീലിയോ-ന്യൂട്ടന്‍ ശാസ്ത്രത്തോടും ഉപമിക്കുന്നിടത്തോളം അത് പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു. അതുപോലെ, അദ്ദേഹത്തിന്റെ ചരിത്രപഠനത്തിലുളള രീതിശാസ്ത്രത്തെ ‘ക്വാണ്ടം തിയറി’യുടെ (quantum theory) കണ്ടുപിടുത്തവുമായും താരതമ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റ ഗുണകാംഷികള്‍ പറയുന്നത്, ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രകാനാണെനെന്നാണ്‌. ലോക നാഗരികതയെ സംബന്ധിച്ച അറിവിലും, പാണ്ഡിത്യത്തിലും അദ്ദേഹത്തോട് കിടപിടക്കുന്നവരായി ആരുംതന്നെയില്ല. നിരൂപകര്‍ പോലും അദ്ദേഹത്തിന്റെ ചരിത്രത്തിലുളള ജ്ഞാനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായി അവഗണിക്കുന്ന വിഷയിങ്ങളിലേക്ക് ശ്രദ്ധതിരിച്ച്, ചരിത്രകാരന്റെ പരമ്പാരാഗത ശൈലിയെ അദ്ദേഹം പൊളിച്ചെഴുതുന്നു. എന്താണ് ടോയന്‍ബി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്? എന്താണ് നാഗരികതയുടെ ഉയര്‍ച്ചക്കും തകര്‍ച്ചക്കുമുളള കാരണമായി അദ്ദേഹം ദര്‍ശിക്കുന്നത്? മതവും സംസ്‌കാരവും തമ്മിലെ ബന്ധത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണമെന്ത്?

അര്‍നോള്‍ഡ് ടോയന്‍ബി 1934- ല്‍ ‘ചരിത്രത്തിന് ഒരു പഠനം’ എന്ന വിജ്ഞാനകോശപരമായ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തുടങ്ങുകയും, 1954- ല്‍ പത്ത് വാള്യങ്ങളിലായി വ്യക്തിചരിത്രങ്ങളടങ്ങിയ ആ ഗ്രന്ഥം പുറത്തിറക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം 1961- ല്‍ രണ്ട് വാള്യങ്ങള്‍ക്കൂടി അതിലേക്ക് ചേര്‍ത്ത് പൂര്‍ത്തീകരിക്കുകയാണുണ്ടായത്. പതിനൊന്നാമത്തെ ഭാഗത്ത് ചരിത്രവുമായ ബന്ധപ്പെട്ട ചില ഭൂപടങ്ങളും ചിത്രങ്ങളുമാണുളളത്. പന്ത്രണ്ടാം വാള്യത്തില്‍ മുമ്പെഴുതിയ വാള്യങ്ങള്‍ക്കുള്ള തിരുത്തും നിരൂപകര്‍ക്കുളള മറുപടിയുമാണ്. ഈ ചരിത്ര വിജ്ഞാനകോശം പല കാരണങ്ങളാല്‍ മറ്റു ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് വ്യതിരിക്തമാണ്. ലോകത്തിന്റെ പലഭാഗങ്ങള്‍ സഞ്ചരിച്ച് വ്യത്യസ്ത നാഗരികതകളെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്താണ് ടോയന്‍ബി ഈ ഗ്രന്ഥം രചിച്ചിട്ടുളളത്. ഇതാണ് അദ്ദേഹത്തിന്റെ പുസ്തകത്തെ വ്യതിരിക്തവും മൂല്യവത്താക്കുകയും ചെയ്യുന്നത്. പുസ്തകങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന വൈജ്ഞാനിക ഗവേഷണമായിരുന്നില്ല അദ്ദേഹത്തിന്റേത്. അധിക ചരിത്രകാരന്മാര്‍ക്കും ലഭ്യമായിട്ടില്ലാത്ത അറിവുകളും വസ്തുതകളും അദ്ദേഹം ബ്രിട്ടന് പുറത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. രാജകുടുംബങ്ങളില്‍(ഭരണത്തിലുളള കുടംബങ്ങളില്‍) പഠനം നടത്തുന്നതിന് പകരം സമൂഹത്തിലും നാഗരികതയിലും പഠനം നടത്തുന്ന രീതിശാസ്ത്രമാണ് ചരിത്രത്തില്‍ അദ്ദേഹം സ്വീകരിച്ചിട്ടുളളത്.

ടോയന്‍ബി തന്റെ ഗ്രന്ഥത്തിന്റെ പത്താം വാള്യത്തില്‍ വ്യക്തമാക്കുന്നത്, ആധുനിക പാശ്ചാത്യന്‍ നാഗരികതയുടെ ദൗര്‍ബല്യവും പുരാതന ഗ്രീക്ക്- റോമന്‍ നാഗരികതയെയും തമ്മില്‍ താരതമ്യപ്പെടുത്തകയല്ല താന്‍ ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്നാണ്. ഒരുപക്ഷേ, അദ്ദേഹം ജീവിച്ചിരുന്ന ഒന്നാം ലോക യുദ്ധാന്തരീക്ഷം; പാശ്ചാത്യന്‍ നാഗരികത അധ:പതനത്തിലേക്കും ചീഞ്ഞുനാറാനും പോകുകയാണെന്ന വിശകലനം അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം. എന്നാല്‍, അധികം താമസിയാതെ തന്നെ അദ്ദേഹം ഈ കാഴ്ച്ചപ്പാടില്‍ നിന്ന് മാറി, വിശാലവും ബഹുസ്വരവുമായി കാഴ്ച്ചപ്പാടിലേക്ക് നീങ്ങി. അതില്‍ മുഴുവന്‍ നാഗരികതയെ സംബന്ധിച്ച പഠനവും അവ നശിക്കാനുണ്ടായ കാരണവും അവയില്‍ നിന്ന് ഒരടിസ്ഥാന നിയമം സ്വീകരിച്ച് നിലനിനില്‍ക്കുന്ന സംസ്‌കാരത്തെ പ്രവചിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം സ്വീകരിച്ചുട്ടുളളത്. ഇതുകൊണ്ടു തന്നെയാണ് ടോയന്‍ബി ചരിത്രകാരനില്‍ നിന്ന് തത്വശാസ്ത്രജ്ഞന്‍ എന്ന നിലയിലേക്ക് കുതിച്ചത്. അദ്ദേഹം തത്വശാസ്ത്രത്തെ ചരിത്രവുമായി ചേര്‍ത്തുവെക്കുകയാണ് ചെയ്യുന്നത്.

(തുടരും)

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്‌

Related Articles