Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: മരണപ്പെട്ട ഖദീജയുടെ ഓര്‍മക്കായി പീപ്പിള്‍സ് ഫൗണ്ടേഷന് രണ്ട് ലക്ഷം നല്‍കി കുടുംബം

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന കോവിഡ് ബെഡ് പദ്ധതിയിലേക്ക് കോവിഡ് മൂലം മരണപ്പെട്ട ഖദീജയുടെ ഓര്‍മക്കായി രണ്ട് ലക്ഷം രൂപ നല്‍കി ജമീലയുടെ കുടുംബം. എലത്തൂര്‍ സ്വദേശിയായ ജമീലയെ കോവിഡ് ബാധിതയായതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്നാണ് കോവിഡിനോട് മല്ലടിച്ച് മരണത്തിന് കീഴടങ്ങിയ ഖദീജയുടെ ഓര്‍മക്കായി ബന്ധുക്കള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്റെ കോവിഡ് ബെഡ് പദ്ധതിയിലേക്ക് ബെഡ് നല്‍കാന്‍ തീരുമാനിച്ചത്. ഐ.സി.യു-വെന്റിലേറ്റര്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉള്‍പ്പെടെ സംവിധാനങ്ങളുള്ള മുന്നൂറ് ബെഡുകളാണ് വിവിധ ആശുപത്രികളിലായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഒരുക്കുന്നത്.

ഒരു ബെഡ് ഒരുക്കാന്‍ ഒരു ലക്ഷം രൂപയാണ് കണക്കാക്കുന്നത്. രണ്ട് ബെഡുകള്‍ക്കുള്ള തുക ഖദീജയുടെ സഹോദരന്‍ വഴിപോക്കില്‍ അഹമ്മദ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ ആര്‍.കെ മജീദിന് കൈമാറി.  ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഇസ്മായില്‍ കാപ്പാട്, ഏരിയ പ്രസിഡണ്ട് വി.ടി മൂസക്കോയ, മുസ്തഫ മൂസാങ്കണ്ടി, വി.പി. ബഷീര്‍ വെങ്ങളം എന്നിവര്‍ സംബന്ധിച്ചു.

ചെട്ടിക്കുളം കോഴിക്കല്‍ പരേതനായ സി.വി മുഹമ്മദ് വൈദ്യരാണ് ഖദീജയുടെ ഭര്‍ത്താവ്. അബ്ദുല്‍ ജലീല്‍ (കോയമോന്‍), പരേതനായ അയൂബ്, റജുല എന്നിവരാണ് മക്കള്‍. മരുമക്കള്‍: അബ് ദുറഹീം, ഹാജറ, സീനത്ത്. മറ്റു സഹോദരങ്ങള്‍: അബൂബക്കര്‍, മുസ്തഫ, മജീദ്, ബഷീര്‍, ആയിഷക്കുട്ടി, ജമീല, ഷറീന.

Related Articles