Current Date

Search
Close this search box.
Search
Close this search box.

മരംകോച്ചുന്ന തണുപ്പ് വകവെക്കാതെ സ്ത്രീകള്‍ അലഹബാദിലും

ഇന്ത്യക്കാരെ മതം നോക്കി വെടിവെച്ചുകൊല്ലുന്ന കാഷായധാരി ഭരിക്കുന്ന നാടാണ് ഉത്തര്‍ പ്രദേശ്. സി.എ.എക്ക് എതിരെ പ്രതിഷേധിച്ചവരെയും അല്ലാത്തവരെയും കഴിഞ്ഞ മാസം നിരനിരയായി വെടിവെച്ചുകൊന്ന സംസ്ഥാനം. യു.പിയില്‍ മാത്രം 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് ബിബിസി പറയുന്നു. ഔദ്യോഗിക കണക്കനുസരിച്ച് മരണം 22 ആണ്. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കലിന്റെ ഭാഗമായി 80 ജില്ലകളില്‍ 21ല്‍ ഇതുവരെയായി 32,000ത്തോളം ‘അനധികൃത കുടിയേറ്റക്കാരെ’ കണ്ടെത്തിയെന്നുമാണ് ആദിത്യനാഥിന്റെ മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞത്. ഈ ‘അനധികൃത കുടിയേറ്റക്കാര്‍’ ആരായിരിക്കുമെന്ന് വ്യക്തമാണല്ലോ.

വെടിവെച്ച് ജനങ്ങളെ ഭീതിയിലാക്കിയും സര്‍വ്വേയിലൂടെ ഭീഷണിപ്പെടുത്തിയും ജനങ്ങളെ പിന്തിരിപ്പിക്കാമെന്ന് കരുതിയ ഭരണകൂടത്തെ വെല്ലുവിളിച്ച് അലഹബാദിലെ (സംഘികള്‍ പ്രയാഗ്‌രാജ് എന്നു പേരുമാറ്റിയ നഗരം) മന്‍സൂര്‍ അലി ഖാന്‍ പാര്‍ക്കില്‍ മരംകോച്ചുന്ന തണുപ്പ് വകവെക്കാതെ സ്ത്രീകള്‍ അടക്കം അയ്യായിരത്തിലേറെ പേര്‍ കഴിഞ്ഞ മൂന്നു ദിവസമായി പ്രതിഷേധം തുടരുകയാണ്. ദല്‍ഹിയിലെ ശാഹീന്‍ ബാഗില്‍ വനിതകള്‍ നടത്തിവരുന്ന പ്രതിഷേധത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് അലഹബാദിലും പ്രക്ഷോഭം നടക്കുന്നത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന കാടന്‍ നിയമത്തെ ഇന്ത്യ അതിജയിക്കുമെന്ന സന്ദേശമാണ് എങ്ങും മുഴങ്ങുന്നത്.

Related Articles