Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഫോറം കോവിഡ് ഡെയ്സ് ചലഞ്ച്: വിജയികളെ അനുമോദിച്ചു

ദോഹ: ‘സ്റ്റേ അറ്റ് ഹോം ബി വിത്ത് യൂത്ത് ഫോറം’ എന്ന തലക്കെട്ടില്‍ വിരസമായ കോവിഡ് കാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളി പ്രവാസികള്‍ക്കായി യൂത്ത് ഫോറം ഖത്തര്‍ സോഷ്യല്‍ മീഡിയയില്‍ ഏപ്രില്‍ 14 മുതല്‍ 20 വരെ സംഘടിപ്പിച്ച കോവിഡ് ഡെയ്സ് ചലഞ്ചിലെ വിജയികളെ അനുമോദിച്ചു.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പുഷ് അപ്പ് ചലഞ്ച്, പാചക അഭിരുചികളെ കണ്ടെത്താന്‍ കുക്കിങ് ചലഞ്ച് , കലാ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സോങ്ങ് ചലഞ്ച്, ചിത്ര രചന , ചെറു കവിതാ രചന , ബ്രെത് ലെസ്സ് സോങ്ങ് ചലഞ്ച് , ടിക് ടോക്ക് ചലഞ്ച് തുടങ്ങി എട്ടോളം കാറ്റഗറികളിലായാണ് ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത് . വ്യാഴാഴ്ച വൈകീട്ട് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യൂത്ത് ഫോറം ഓഫീസില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ കേന്ദ്ര ആക്റ്റിംഗ് പ്രസിഡന്റ് ഉസ്മാന്‍ പുലാപ്പറ്റ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. കലാ സാംസ്‌കാരിക വിഭാഗം കോര്‍ഡിനേറ്റര്‍ ഡോ. സല്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേന്ദ്ര സമിതി അംഗങ്ങള്‍ പങ്കെടുത്തു.

 

Related Articles