Current Date

Search
Close this search box.
Search
Close this search box.

ഇന്റര്‍നെറ്റ് തകരാര്‍: ആഗോളതലത്തില്‍ പ്രധാന വെബ്‌സൈറ്റുകള്‍ നിശ്ചലമായി

വാഷിങ്ടണ്‍: ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് തകരാറിലായതിനെത്തുടര്‍ന്ന് പ്രമുഖ വെബ്‌സൈറ്റുകളും ആപ്പുകളും മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളും ഒന്നാകെ തകരാറിലായി. ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, സി.എന്‍.എന്‍, ബ്ലുംബര്‍ഗ് ന്യൂസ്, അല്‍ജസീറ തുടങ്ങിയ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളാണ് ചൊവ്വാഴ്ച ഏതാനും സമയം നിശ്ചലമായത്.ഇതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. ഗ്രീന്‍വിച്ച സമയം(ജി.എം.ടി) ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംഭവം.

Twitch, Pinterest, HBO Max, Hulu, Reddit, Spotify തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും വെബ്‌സൈറ്റുകളും പണിമുടക്കി. ആഗോള ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ ഡോട് കോമിന്റെ പേജിനും തകരാര്‍ സംഭവിച്ചിരുന്നു. ആഗോളതലത്തില്‍ തന്നെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായിട്ടുണ്ടെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള തലത്തില്‍ വിവിധ സെര്‍വറുകള്‍ തകരാറിലാവുകയും ഇതോടെ നിരവധി സേവനങ്ങള്‍ക്ക് തടസ്സം നേരിടുകയുമായിരുന്നു.

യു.കെ സര്‍ക്കാരിന്റെ പ്രധാന വെബ്‌സൈറ്റ്, ഗാര്‍ഡിയന്‍ ന്യൂസ് പേപ്പര്‍ ആപ്പ്, വൈറ്റ് ഹൗസ് വെബ്‌സൈറ്റ്, ബി.ബി.സി തുടങ്ങിയവയെയും ബാധിച്ചു. എന്നാല്‍ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ചു. ‘Error 503 Service Unavailable’ and ‘connection failure’ തുടങ്ങിയ മുന്നറിയിപ്പ് ആണ് ഇത്തരം സൈറ്റുകള്‍ തുറക്കുമ്പോള്‍ ലഭിച്ചത്. മിക്ക സൈറ്റുകളും തുറക്കാന്‍ താമസം നേരിടുന്നതായിരുന്നു പ്രധാന പ്രശ്‌നം.

Related Articles