Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: ആക്ടിവിസ്റ്റ് ഇസ്‌റാഅ് അബ്ദുല്‍ ഫത്താഹിനെ വിട്ടയച്ചു

കൈറോ: ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ഇസ്‌റാഅ് അബ്ദുല്‍ ഫത്താഹിനെ വിട്ടയച്ചതായി അഭിഭാഷകന്‍ ഖാലിദ് അലി പറഞ്ഞു. 2011ലെ വിപ്ലവ സാന്നിധ്യമായിരുന്ന ഇസ്‌റാഅ് 22 മാസത്തെ തടവിന് ശേഷമാണ് മോചിപ്പിക്കപ്പെടുന്നത്. സുഹൃത്തായ ഇസ്‌റാഅ് ജയിലില്‍ നിന്ന് മോചിതനാകുന്ന ചിത്രങ്ങള്‍ അലി ഓണ്‍ലൈന്‍ ഞായറാഴ്ച പോസ്റ്റ് ചെയ്തു.

ഇസ്‌ലാമിക് കലണ്ടറിലെ പ്രധാനപ്പെട്ട അവധി ദിവസങ്ങളിലൊന്നായി ഈദുല്‍ അദ്ഹക്ക് മുന്നോടിയായി മോചിപിക്കപ്പെട്ട പല പ്രമുഖ ആക്ടിവിസ്റ്റുകളിലും മാധ്യമപ്രവര്‍ത്തകരിലും ഒരാളാണ് ഇസ്‌റാഅ് അബ്ദുല്‍ ഫത്താഹ്.

പ്രതിഷേധ സമര്‍ക്കാര്‍ക്ക് പിന്തുണ അറിയിച്ച് ഇസ്‌റാഅ് 2008ല്‍ ‘ഏപ്രില്‍ 6’ എന്ന ഫേസ്ബുക്ക് പേജ് തുടങ്ങുകയും, ജനകീയ പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ രാഷ്ട്രീയ പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ആ പ്രതിഷേധമാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുക, തീവ്രവാദ സംഘങ്ങളുമായി സഹകരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 43കാരിയായ ഇസ്‌റാഅ് 2019 ഒക്ടോബറില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇസ്‌റാഇനെ അറസ്റ്റ് ചെയ്തതില്‍ അന്താരാഷ്ട്ര വിമര്‍ശനം ഉയര്‍ന്നിരുന്നു. അറസ്റ്റ് നിന്ദ്യമാണെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു.

Related Articles