Current Date

Search
Close this search box.
Search
Close this search box.

മതനിന്ദ: പാകിസ്താനില്‍ വധശിക്ഷക്ക് വിധിച്ച ക്രിസ്ത്യന്‍ യുവതിയെ വെറുതെ വിട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ മതവിശ്വാസിയായ സ്ത്രീയെ സുപ്രീം കോടതി വെറുതെ വിട്ടു. മുസ്ലിംകളുടെ കിണറ്റില്‍ നിന്നും വെള്ളമെടുത്തു എന്നതാണ് കേസിനു ആസ്പദമായ സംഭവം. ബക്കറ്റിലെ വെള്ളത്തില്‍ നിന്നും ഒരു കപ്പ് വെള്ളം എടുത്തതുമായി ബന്ധപ്പെട്ടാണ് കേസ് ആരംഭിക്കുന്നത്. തുടര്‍ന്ന് നടന്ന വാക്തര്‍ക്കത്തില്‍ ക്രിസ്ത്യന്‍ വിശ്വാസിയായ ആസിയ ബീവി പ്രവാചകനെ ആക്ഷേപിച്ചു എന്നാണു കേസ്.

കേസ് തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞില്ല എന്നാണു കോടതി പറഞ്ഞത്. താന്‍ അങ്ങിനെ ചെയ്തിട്ടില്ല എന്ന് കീഴ്‌ക്കോടതി ശിക്ഷ വിധിച്ച ആസിയ ബീവി ഏറ്റുപറയുകയും ചെയ്തു. ഏറെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ കേസാണിത്. മതനിന്ദ പാകിസ്ഥാനില്‍ വലിയ കുറ്റമാണ്. എല്ലാ മതത്തിനും അത് ബാധകമാണ്.

ഇവരുടെ പേരിലുള്ള ശിക്ഷ നടപ്പാക്കണം എന്ന് പറഞ്ഞു കോടതിക്ക് മുന്നില്‍ വലിയ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. വൈകാരികമായി മതത്തെ ഉള്‍ക്കൊണ്ടവരാണ് പാകിസ്ഥാന്‍ ജനത. ഇസ്ലാമിക വിശ്വാസം എന്നതിനേക്കാള്‍ വൈകാരിക ഇസ്ലാം എന്നതാണ് അവരുടെ നിലപാട്. ഒരു കപ്പ് വെള്ളം എടുത്തതാണ് കേസിനു ആസ്പദമായ കാരണം എന്നത് തന്നെ ശരിയാണെന്ന് വ്യക്തമല്ല. പ്രവാചകനെ നിന്ദിച്ചു എന്നത് കേട്ടു നിന്ന സ്ത്രീകള്‍ പറഞ്ഞ ആരോപണമാണ് എന്നും റിപ്പോര്‍ട്ടുണ്ട്. മത നിന്ദ നിയമത്തില്‍ നേരത്തെ സിയാഉല്‍ ഹഖ് ഭരണകൂടം കൂടുതല്‍ വകുപ്പുകള്‍ എഴുതി ചേര്‍ക്കുകയും ചെയ്തിരുന്നു. മത നിന്ദ വകുപ്പ് തന്നെ മാറ്റം വരുത്തണം എന്ന് പറഞ്ഞു കാമ്പയിന്‍ നടത്തുന്നവരും പാകിസ്ഥാനില്‍ ധാരാളമുണ്ട്.

Related Articles